28
September 2020 - 8:47 am IST

Download Our Mobile App

Flash News
Archives

Updates

one-time-payment-option-to-business-men-to-pay-due-tax-amounts

കുടിശ്ശിക അടയ്ക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു

Published:10 August 2020

സെപ്റ്റംബര്‍ 30 വരെയുള്ള വാറ്റ് നികുതി, വില്‍പ്പന നികുതി, കേന്ദ്ര വില്‍പ്പന നികുതി, ആഡംബര നികുതി, കാര്‍ഷിക ആദായ നികുതി എന്നിവ അടയ്ക്കാതെ വീഴ്ച വരുത്തിയ വ്യാപാരികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ (ആംനെസ്റ്റി 2020) നികുതി കുടിശ്ശിക അടയ്ക്കാം. 

ആലപ്പുഴ: സെപ്റ്റംബര്‍ 30 വരെയുള്ള വാറ്റ് നികുതി, വില്‍പ്പന നികുതി, കേന്ദ്ര വില്‍പ്പന നികുതി, ആഡംബര നികുതി, കാര്‍ഷിക ആദായ നികുതി എന്നിവ അടയ്ക്കാതെ വീഴ്ച വരുത്തിയ വ്യാപാരികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ (ആംനെസ്റ്റി 2020) നികുതി കുടിശ്ശിക അടയ്ക്കാം. 

സെപ്റ്റംബര്‍ 30 വരെയുള്ള വാറ്റ് നികുതി കുടിശ്ശികയും 2005 ഏപ്രില്‍ ഒന്ന് വരെയുള്ള വില്‍പ്പന നികുതി കുടിശ്ശികയും അപേക്ഷ സമര്‍പ്പിച്ച് ഒരു മാസത്തിനകം ഒറ്റത്തവണയായി നാല്‍പ്പത് ശതമാനം അടച്ചാല്‍ മതിയാകും. അല്ലെങ്കില്‍ കുടിശ്ശികയുടെ അമ്പത് ശതമാനം തവണ വ്യവസ്ഥകള്‍ക്ക് വിധേയമായി 2020 ഡിസംബര്‍ 31നകവും അടയ്ക്കാം. പലിശയും പിഴയും പൂര്‍ണ്ണമായും ഒഴിവാക്കും. 2005 ഏപ്രില്‍  ഒന്നിന്  ശേഷമുള്ള വില്‍പ്പന നികുതിയുടെ കുടിശ്ശികയില്‍ പിഴ പൂര്‍ണ്ണമായും ഒഴിവാക്കി നികുതിയും പലിശയും അടയ്ക്കേണ്ടതാണ്. 
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ (www.keralataxes.gov.in) ഹോം പേജിലുള്ള ആംനെസ്റ്റി 2020 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്ത് സെപ്റ്റംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജില്ലയിലെ വിവിധ ഓഫീസുകളില്‍ പരിശോധിച്ച് തുക ഓണ്‍ ലൈനായി അടച്ചാല്‍ റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്നും ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. ആലപ്പുഴ/ ചെങ്ങന്നൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുകള്‍ ആംനെസ്റ്റി സഹായ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2252469, 0479 2452839.


വാർത്തകൾ

Sign up for Newsletter



top