01
October 2020 - 11:21 pm IST

Download Our Mobile App

Flash News
Archives

Kerala

KSRTC, Mavelikkara KSRTC, Covid 19

ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: മാവേലിക്കര കെഎസ്.ആര്‍.ടി.സി ഡിപ്പോ അടച്ചിടും

Published:10 August 2020

ഇന്നലെയാണ് ഇയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. സ്റ്റേഷന്‍ മാസ്റ്റര്‍, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 25 ഓളം ഉദ്യോഗസ്ഥര്‍ കോറന്റയിനില്‍ പ്രവേശിച്ചു.

മാവേലിക്കര: കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശയായ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ കഴിഞ്ഞ 6-ാം തീയതി വരെ ഡിപ്പോയില്‍ ഉണ്ടായിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. സ്റ്റേഷന്‍ മാസ്റ്റര്‍, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 25 ഓളം ഉദ്യോഗസ്ഥര്‍ കോറന്റയിനില്‍ പ്രവേശിച്ചു.

ഡ്രൈവര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഇന്ന് അടച്ചിടും. മാവേലിക്കരയില്‍ ഡിപ്പോയില്‍ നിന്ന് ഇന്ന് സര്‍വ്വീസുകള്‍ ഉണ്ടാകില്ല കൂടാതെ മറ്റു ഡിപ്പോകളില്‍ നിന്ന് എത്തുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയില്ലെന്നും ശുചീകരണത്തിന് ശേഷം നാളെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എ.ടി.ഒ വി.ഷാജി അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top