Analysis

ധോ​ണി​ക്ക് പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്ത​ണം

ധോ​ണി​ക്ക് പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്ത​ണം

Published:05 March 2018

# സ​ഞ്ജ​യ് മ​ഞ്ച​രേ​ക്ക​ർ

സാ​ഹ​യും ധോ​ണി​യും ക​ളി​ക്കാ​തി​രി​ക്കു​മ്പോ​ൾ ദി​നേ​ഷ് കാ​ർ​ത്തി​ക്ക് പാ​ർ​ഥ്വി​വ് പ​ട്ടേ​ൽ എ​ന്നി​വ​രി​ലേ​ക്ക് ശ്ര​ദ്ധ​യൂ​ന്നു​ന്ന​ത് അ​ത്ര ന​ല്ല തീ​രു​മാ​ന​മ​ല്ല.

ഇ​വ​രി​ലും പ്ര​തി​ഭ​യു​ള്ള വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ന്മാ​ർ ഇ​ന്ത്യ​യി​ലു​ണ്ടെ​ന്ന ഓ​ർ​മ വേ​ണം.

അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ അ​ധി​കം ക​ളി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കാ​ത്ത ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു ടീം ​ഇ​ന്ത്യ​ക്ക്. പ​ക്ഷേ, ഇ​ന്ന് ടീം ​ഇ​ന്ത്യ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടേ​യും പ്രി​യ​പ്പെ​ട്ട അ​തി​ഥി​ക​ളാ​ണ്. ഇ​ന്ന് ലോ​ക ക്രി​ക്ക​റ്റി​ലെ ഒ​രു അ​ഭി​വാ​ജ്യ ഘ​ട​ക​മാ​ണ് ഇ​ന്ത്യ. ഇ​ത് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ഏ​ൽ​പ്പി​ക്കു​ന്ന വെ​ല്ലു​വ​ളി​ക​ൾ ഏ​റെ​യാ​ണ്. ശ്രി​ല​ങ്ക​യി​ൽ നി​ദാ​ഹ​സ് ട്രോ​ഫി​യ്ക്കാ​യു​ള്ള ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര ക​ളി​ക്കാ​നു​ള്ള ക്ഷ​ണം നി​ര​സി​ക്കാ​തി​രു​ന്ന ടീം ​ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം ഏ​റെ മി​ക​ച്ച​താ​ണ്. ക്ഷ​ണം സ്വീ​ക​രി​ച്ചെ​ങ്കി​ലും, ടീം ​ഇ​ന്ത്യ​യു​ടെ എ​ല്ലാ താ​ര​ങ്ങ​ൾ​ക്കും വി​ശ്ര​മം അ​നി​വാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​വും, ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​നു​ള്ള തീ​രു​മാ​ന​വും അ​ഭി​ന​ന്ദ​നാ​ർ​ഹം. ഇ​ത് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ശോ​ഭ​ന​മാ​യ ഭാ​വി​ക്ക് അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​ന​മാ​ണ്. 

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഇ​പ്പോ​ൾ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. എ​ല്ലാം ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ ടീ​മി​ലു​ള്ള ചെ​റി​യ ചെ​റി​യ പാ​ളി​ച്ച​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തേ​ണം. സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ​ൻ ബൗ​ളി​ങ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​ത്യേ​കി​ച്ച് വൈ​റ്റ് ബോ​ളി​ൽ മി​ക​വ് പ്ര​ടി​പ്പി​ക്കു​ന്നു. സീ​മ​ർ മാ​രും സ്പി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും എ​തി​രാ​ളി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. എ​ന്നാ​ൽ മി​ഡി​ൽ‌ ഓ​ർ​ഡ​ർ ബാ​റ്റ്സ്മാ​ന്മാ​രും ധോ​ണി​ക്ക് ശേ​ഷം വി​ക്ക​റ്റ് കീ​പ്പ​ർ ആ​രാ​ക​ണ​മെ​ന്നും തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട സ​മ​യ​മാ​യി. ഈ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം സെ​ല​ക്റ്റ​ർ​മാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണം. അ​ടു​ത്തി​ടെ ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ സു​രേ​ഷ് റെ‍യ്ന ഫോം ​തു​ട​ർ​ന്നാ​ൽ മ​ധ്യ​നി​ര​യി​ലു​ണ്ടാ​ക്കു​ന്ന മി​ന്ന​ലാ​ട്ട​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. മ​ധ്യ​നി​ര​യി​ൽ ഇ​ന്ത്യ ഇ​പ്പോ​ൾ തി​ര​യു​ന്ന​ത് ഒ​രു മാ​ച്ച് വി​ന്ന​റെ​യാ​ണ്. ആ ​ഉ​ത്ത​ര​വാ​ദി​ത്വം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ റെ​യ്ന ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. 

മ​നീ​ഷ് പാ​ണ്ഡെ പ്ര​തി​ഭ​യു​ള്ള താ​ര​മാ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹം സ്ഥി​ര​ത​യി​ല്ലാ​യ്മ ആ​സ്വ​ദി​ക്കു​ന്നു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്കി​യ​ൽ ര​ണ്ടാ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ 79 റ​ൺ​സു​മാ​യി ഇ​ന്ത്യ​യെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച പാ​ണ്ഡെ അ​ടു​ത്ത ക​ളി​യി​ൽ ത​ന്നെ വ​ൻ പ​രാ​ജ​യ​മാ​യി. ഈ ​പ​ര​മ്പ​ര മാ​ത്ര​മ​ല്ല പാ​ണ്ഡെ​യു​ടെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​മു​ത​ൽ ഈ ​സ്ഥി​ര​ത​യി​ല്ലാ​യ്മ തു​ട​രു​ക​യാ​ണ്. ഓ​സ്ട്രേ​ലി​യ​യി​ൽ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ പാ​ണ്ഡെ​യ്ക്ക് പി​ന്നീ​ട് ആ ​പ​ര​മ്പ​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല. കെ.​എ​ൽ. രാ​ഹു​ൽ എ​ന്ന താ​രം ടീം ​ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം പാ​ണ്ഡെ ടീ​മി​ൽ സ്ഥാ​നം ഉ​റ​പ്പി​ക്ക​ണ​മെ​ങ്കി​ൽ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. 

സാ​ഹ​യും ധോ​ണി​യും ക​ളി​ക്കാ​തി​രി​ക്കു​മ്പോ​ൾ ദി​നേ​ഷ് കാ​ർ​ത്തി​ക്ക് പാ​ർ​ഥ്വി​വ് പ​ട്ടേ​ൽ എ​ന്നി​വ​രി​ലേ​ക്ക് ശ്ര​ദ്ധ​യൂ​ന്നു​ന്ന​ത് അ​ത്ര ന​ല്ല തീ​രു​മാ​ന​മ​ല്ല. ഇ​വ​രി​ലും പ്ര​തി​ഭ​യു​ള്ള വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ന്മാ​ർ ഇ​ന്ത്യ​യി​ലു​ണ്ടെ​ന്ന ഓ​ർ​മ വേ​ണം. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​നെ ന​ല്ല​ഭാ​വി​യാ​ണ് സെ​ല​ക്റ്റ​ർ​മാ​രു​ടെ ഉ​ദ്ദേ​ശ​മെ​ങ്കി​ൽ റി​ഷ​ഭ് പ​ന്ത് എ​ന്ന വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ന് നി​ദാ​ഹ​സ് ട്രോ​ഫി​യി​ൽ മു​ഴു​വ​ൻ ക​ളി​പ്പി​ക്ക​ണം. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter