25
September 2020 - 6:58 pm IST

Download Our Mobile App

Flash News
Archives

Bollywood

rhea

സുശാന്തിന്‍റെ മരണം: റിയയും മഹേഷ് ഭട്ടും ജൂൺ 8 മുതൽ ഫോണിൽ ബന്ധപ്പെട്ടത് 16 തവണ

Published:11 August 2020

ഇപ്പോഴിതാ സുശാന്തിന്‍റെ മരണത്തിന് തൊട്ടുമുൻപള്ള ദിവസങ്ങളിൽ റിയ നടത്തിയ ചില ഫോൺ വിളികൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. റിയയും പ്രമുഖ സംവിധായകൻ മഹേഷ് ഭട്ടും ഈ ദിവസങ്ങളിൽ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

നടൻ സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ അടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്നു. ഇപ്പോഴിതാ സുശാന്തിന്‍റെ മരണത്തിന് തൊട്ടുമുൻപള്ള ദിവസങ്ങളിൽ റിയ നടത്തിയ ചില ഫോൺ വിളികൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. റിയയും പ്രമുഖ സംവിധായകൻ മഹേഷ് ഭട്ടും ഈ ദിവസങ്ങളിൽ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ജൂൺ എട്ടാം തീയതി മുതൽ പതിമൂന്നാം തീയതി വരെ ഇരുവരും തമ്മിൽ 16 തവണ ഫോണിൽ ബന്ധപ്പെട്ടു എന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുശാന്തിന്‍റെ മുൻ മാനേജർ ദിഷ ആത്മഹത്യ ചെയ്ത ജൂൺ എട്ടാം തീയതി തന്നെയാണ് റിയ നടന്‍റെ വീട്ടിൽ നിന്ന് താമസം മാറുന്നത്. ഇതിന് ഏഴ് ദിവസങ്ങൾക്ക് ശേഷം സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

റിയയുടെ നികുതി തിരിച്ചടവിലും വൈരുദ്ധ്യം കണ്ടെത്തിയതോടെ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. നടിയുടെ അച്ഛൻ ഇന്ദ്രജിത് ചക്രബർത്തിയെയും സഹോദരൻ ഷോവിക് ചക്രബർത്തിയെയും ഇന്ന് ചോദ്യം ചെയ്യും.


വാർത്തകൾ

Sign up for Newsletter



top