02
October 2020 - 1:14 am IST

Download Our Mobile App

Flash News
Archives

Special

parrot

ഇളനീർ കുടിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്; വൈറലായി മക്കാവു

Published:11 August 2020

കുരങ്ങൻ മാത്രമാണ് ഇത്തരത്തിൽ നേരത്തെ ഭീഷണിയായി നിന്നിരുന്നത്. ഇനി മക്കാവുവിനേയും പേടിക്കേണ്ടി വരുമെന്നും ചിലർ പറയുന്നു.

ചൂടുള്ള സമയത്ത് നന്നായി ദാഹിച്ച് വലഞ്ഞിരിക്കുമ്പോൾ ഒരു കരിക്ക് കുടിക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കുമല്ലേ. ഇപ്പോഴിത ഒരു തത്ത തെങ്ങിൽ കയറി കരിക്ക് കൊത്തിയെടുത്ത് കുടിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഐഎഫ്എസ് ഓഫിസറായ സുശാന്ദ നന്ദയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മക്കാവു ഇനത്തിൽപ്പെട്ട തത്തയാണിത്. നിരവധി പേരാണ് തത്തയുടെ സ്വയം പര്യാപ്തതയെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്.

കുരങ്ങൻ മാത്രമാണ് ഇത്തരത്തിൽ നേരത്തെ ഭീഷണിയായി നിന്നിരുന്നത്. ഇനി മക്കാവുവിനേയും പേടിക്കേണ്ടി വരുമെന്നും ചിലർ പറയുന്നു. ഇളനീർ കുടിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത് എന്ന കുറിപ്പോടെയാണ് സുശാന്ദ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഇളനീരിന്‍റെ ഗുണങ്ങളെക്കുറിച്ചും കുറിച്ചിട്ടുണ്ട്. ഭക്ഷണ ശേഷം ഇളനീർ കുടിക്കുന്നത് ദഹനം സുഗമമാക്കാനായി മികച്ചതാണെന്ന് പറയാറുണ്ട്.

ശരീരവണ്ണം തടയുന്നു. ഇളനീർ പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു- സുശാന്ദ കുറിച്ചു. 

 


വാർത്തകൾ

Sign up for Newsletter



top