25
September 2020 - 6:56 pm IST

Download Our Mobile App

Flash News
Archives

Analysis

Banned

ചൈ​നീ​സ് ആ​ധി​പ​ത്യം കു​റ​യ്ക്കാ​ന്‍ ആ​ദ്യം ഒ​ഴി​വാ​ക്കേ​ണ്ട​ത് 327 ഉ​ത്പ​ന്ന​ങ്ങ​ൾ

Published:11 August 2020

മൊ​ബൈ​ല്‍- ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, മ​രു​ന്നു​ക​ള്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദ​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് രാ​ജ്യം. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​മാ​ക​ട്ടെ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല മേ​ഖ​ല​ക​ളും ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു.

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ വി​പ​ണ​യി​ലെ ചൈ​നീ​സ് ആ​ധി​പ​ത്യം കു​റ​യ്ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ല​ക്ഷ്യ​മി​ടേ​ണ്ട​ത് 327 ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍. ആ​ര്‍ഐ​എ​സ്, അ​ഥ​വാ റി​സ​ർ​ച്ച് ആ​ന്‍ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സി​സ്റ്റം ഫോ​ര്‍ ഡെ​വ​ല​പ്പി​ങ് ക​ണ്‍ട്രീ​സ് എ​ന്ന സം​ഘ​ട​ന ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന​യു​ടെ കോ​ണ്‍ട്രാ​ക്റ്റ് ഡാ​റ്റ എ​ടു​ത്തു ന​ട​ത്തി​യ പ​ഠ​ന​മാ​ണ് ഇ​ക്കാ​ര്യം തെ​ളി​യി​ക്കു​ന്ന​ത്. 

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ക്യാ​മ​റ​ക​ള്‍, ടെ​ലി​കോം ഉ​പ​ക​ര​ണ​ങ്ങ​ള്‍, സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍, എ​യ​ര്‍ ക​ണ്ടി​ഷ​ണ​റു​ക​ള്‍, പെ​നി​സി​ലി​ല്‍ എ​ന്നി​വ ഉ​ള്‍പ്പ​ടെ കേ​വ​ലം 327 ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്  ഇ​പ്പോ​ള്‍ പ്ര​ധാ​ന​മാ​യും ചൈ​ന​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ല്‍ എ​ത്തു​ന്ന​തെ​ന്ന് ഈ ​പ​ഠ​നം തെ​ളി​യി​ക്കു​ന്നു. 2018ല്‍ ​നി​ര്‍ണാ​യ​ക​മാ​യ ഈ ​സാ​ധ​ന​ങ്ങ​ളു​ടെ ചൈ​ന​യി​ല്‍ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ന​ട​ന്നി​രി​ക്കു​ന്ന​ത് 66.6 ബി​ല്ല്യ​ന്‍ ഡോ​ള​റി​നാ​ണ്. ആ ​വ​ര്‍ഷം മൊ​ത്തം ഇ​റ​ക്കു​മ​തി​യാ​ക​ട്ടെ 90 ബി​ല്യ​ൺ ഡോ​ള​റു​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു. 2018-19 കാ​ല​ഘ​ട്ട​ത്തി​ല്‍ ഔ​ദ്യോ​ഗി​ക വി​വ​രം പ്ര​കാ​രം ചൈ​ന​യി​ല്‍ നി​ന്നു ന​ട​ന്നി​രി​ക്കു​ന്ന ഇ​റ​ക്കു​മ​തി 76.4 ബി​ല്യ​ൺ ഡോ​ള​റി​നു​ള്ള​താ​ണ്. അ​തി​ന്‍റെ ഭൂ​രി​പ​ക്ഷ​വും മു​ന്‍വ​ര്‍ഷ​ത്തേ​തു​പോ​ലെ ആ​ദ്യം പ​റ​ഞ്ഞി​ട്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്. 

മൊ​ത്തം 4,000ലേ​റെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​ന്ത്യ ചൈ​ന​യി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. ഇ​വ​യി​ല്‍ 10 ശ​ത​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​ണ് ഗൗ​ര​വം കാ​ണി​ക്കേ​ണ്ട​ത്. ഈ 4,000​ലേ​റെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ 82 ശ​ത​മാ​നം അ​ല്ലെ​ങ്കി​ല്‍, 3300ലേ​റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​പ്പോ​ഴും ചൈ​ന​യി​ല്‍ നി​ന്നു വാ​ങ്ങു​ന്ന​തു ത​ന്നെ​യാ​ണ് ലാ​ഭ​ക​രം. ഇ​തി​ല്‍  ചി​ല സാ​ധ​ന​ങ്ങ​ള്‍ ചൈ​ന മാ​ത്ര​മാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്. ഇ​യ​ര്‍ഫോ​ണു​ക​ള്‍, ഹെ​ഡ്ഫോ​ണു​ക​ള്‍, മൈ​ക്രോ​വേ​വ് ഓ​വ​നു​ക​ള്‍, ചി​ല ത​രം വാ​ഷി​ങ് മെ​ഷീ​നു​ക​ള്‍ തു​ട​ങ്ങി​യ​വെ​യെ​ല്ലാം ഇ​തി​ല്‍പ്പെ​ടും. വ​ണ്ടി​ക​ളു​ടെ പാ​ര്‍ട്സു​ക​ള്‍, എ​സ്‌​ക​ലേ​റ്റ​റു​ക​ളു​ടെ പാ​ര്‍ട്സു​ക​ള്‍, ചി​ല ത​രം ആ​സി​ഡു​ക​ള്‍, വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും തു​ട​ങ്ങി​യ​വ​യെ​ല്ലാം ചൈ​ന മാ​ത്ര​മാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​തി​ലേ​ക്ക് ക​ട​ക്കു​ക വ​ള​രെ സൂ​ക്ഷി​ച്ചു​വേ​ണം.  

മൊ​ബൈ​ല്‍- ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, മ​രു​ന്നു​ക​ള്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദ​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് രാ​ജ്യം. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​മാ​ക​ട്ടെ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല മേ​ഖ​ല​ക​ളും ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ചെ​രു​പ്പ്, എ​യ​ര്‍ ക​ണ്ടി​ഷ​ണ​റു​ക​ള്‍ തു​ട​ങ്ങി പ​ല സാ​ധ​ന​ങ്ങ​ളും ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന​വ​ര്‍ക്ക് പ​ല വി​ധ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ല്‍ക​ണം. മ​റ്റൊ​രു രാ​ജ്യ​ത്തു നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ പ​റ്റാ​ത്ത സാ​ധ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് അ​വ ഇ​ന്ത്യ​യി​ല്‍ ത​ന്നെ നി​ര്‍മി​ച്ചെ​ടു​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഹ്ര​സ്വ​കാ​ല-​ഇ​ട​ക്കാ​ല പ​ദ്ധ​തി ത​യാ​റാ​ക്കി‌ വേ​ണം നീ​ങ്ങാ​ന്‍.  


വാർത്തകൾ

Sign up for Newsletter



top