രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
Published:12 August 2020
കൊവിഡ് പ്രതിരോധത്തിൽ ലോകത്തിന് മുഴുവൻ പ്രതീക്ഷയേകുന്ന വാർത്തയാണ് റഷ്യ ഇന്നലെ പുറത്തുവിട്ടത്. ലോകത്തെ തന്നെ ആദ്യ കൊവിഡ് വാക്സിൻ വികസിപ്പിച്ചതായാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ആണ് വിവരം ലോകത്തെ അറിയിച്ചത്. ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ കൊവിഡ് പ്രതിരോധത്തിനായി ജനങ്ങൾക്ക് നൽകുവാനായി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ പുടിന്റെ ഫെയ്സ്ബുക്ക് പേജിൽ നന്ദി അറിയിച്ച് മലയാളികളെത്തിയിരിക്കുകയാണ്. പല കമന്റുകളും വായിച്ചാൽ ചിരിയടക്കാൻ നമ്മൾ പാടുപെടും.
എന്റെ ചേട്ടാ.. ഈ ഉപകാരം ജന്മത്തിൽ മറക്കില്ല.ഞാൻ ഇപ്പൊ തിരുവനന്തപുരത്തെ കൺടൈന്മെന്റ് സോൺ ഇൽ ആണ് പുട്ടെട്ടാ. ചേട്ടൻ ഇറക്കുന്ന മരുന്നു വന്നിട്ട് വേണം ഒന്ന് ആർമാധിക്കാൻ. നന്ദി ഉണ്ട് ചേട്ടാ.. ഉമ്മാ എന്നാണ് ഒരാളുടെ കമന്റ്. പുട്ടണ്ണാ ഇതിന്റെ ഒന്നും ആവശ്യം ഇല്ല, ഇങ്ങളൊരു രാമക്ഷേത്രം കെട്ട്, പറ്റോങ്കിൽ രണ്ടു പശൂനേം വാങ്ങി കെട്ട്. കൊറോണ നിങ്ങടെ കാലിൽ വീണു കരയും. ഇത് ശത്യമാണ് എന്നാണ് മറ്റൊരാളുടെ കമന്റ്.
എന്റെയും നാട്ടുകാരുടെയും മണവാളൻ & സൺസിന്റെ പേരിലും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. നന്ദി ഉണ്ട് മുതലാളി, നന്ദി--മറ്റൊരു വിരുതൻ രേഖപ്പെടുത്തി. പുട്ട് ഏട്ടാ കോടി പുണ്യമാണ് ഇങ്ങള്. ഒരു രണ്ട് ഫ്ലൈറ്റ് വാക്സിൻ കേരളത്തി ലോട്ട് വിട്ടെരൈ തിരിച്ച് രണ്ട് തോപ്പ്രംകുടി ഡ്രാഗൺ കുഞ്ഞുങ്ങളെ അതിൽ കേറ്റി തിരിച്ച് അയചേക്കം. ഒരു പാലം ഇട്ടാൽ അങ്ങോട്ടും വേണമല്ലോ- എന്നാണ് വേറൊരു കമന്റ്.
ചില കമന്റുകൾ ഇങ്ങനെ....
* അണ്ണോ നമുക്കും താ കുറച്ചു വാക്സിൻ... ഇങ്ങള് എല്ലാർക്കും കൊടുക്കാം എന്ന് പറഞ്ഞ ആ മനസുണ്ടല്ലോ അതാണ് മ്മളെ പ്രതീക്ഷ..
* അണ്ണാ നിങ്ങൾ ഇപ്പോൾ അല്ലെ കണ്ടുപിടിച്ചത് ഞമ്മള് കുറച് നാലിന് മുൻപ് കണ്ടുപിടിച്ചു ആദ്യം വിളക്ക് കത്തിച്ചു കൊറോണ തളർന്നില്ല പിന്നെ പാത്രം കൊട്ടി തളർന്നില്ല പ്രമുഖ മന്ത്രി ഒരു പാട്ടു വരെ ഉണ്ടാക്കി കൊറോണ ഗോ ,കൊറോണ ഗോ അതിനും അത് തളർന്നില്ല നമ്മുടെ ഗോമാതാജിയുടെ മൂത്രം,മലം എല്ലാം നോക്കി അവസാനം ബാപ്പുജിയുടെ പപ്പടം വരെ കഴിച്ചു ചാണകം,മൂത്രം പപ്പടം വരെ തിന്നവർക്ക് കൊറോണ ആയി അവസാനം നമ്മുടെ ജി രാമന്റെ ക്ഷേത്രം തറ കല്ലിട്ടു അതോടെ കൊറോണ നാണംകെട്ടു ചൈനയിൽ മടങ്ങി സുഹൃത്തുക്കളെ.
* അണ്ണാ മാവേലി സ്റ്റോർ വഴി വിതരണം ചെയ്യണം .. കഷ്ടപാടാണ് പണിയുണ്ടായിട്ട് ദിവസങ്ങളായി
* പുടിൻ അണ്ണാ.. കുറച്ചു ഇങ്ങോട്ട് ഇന്ത്യയിലോട്ടു അയക്കണേ.. കാശ് തവണകളായി തരാം. എന്തെങ്കിലും ഡിസ്കൗണ്ട് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. അയക്കുമ്പോൾ ഞങ്ങടെ മോഡി അണ്ണനോട് ഒരു വ്യവസ്ഥ പറഞ്ഞുറപ്പിക്കണം. എല്ലാംകൂടി തോന്നുന്ന പോലെ വീതം വെക്കാതെ കേസുകൾ കൂടുതൽ ഉള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ കൊടുക്കണം എന്ന്.
* അണ്ണനോടുള്ള ബഹുമാനസൂചകമായി നാളെ കേരളത്തിലെ വീട്ടമ്മമാർ രാവിലെ പുട്ടുണ്ടാകുന്നതാണ് with പൂവൻ പഴം all kerala പുട്ട് അണ്ണൻ ഫാൻസ് association അറിയിക്കുന്നത്..
* ഹാലോ മിസ്റ്റർ പുട്ടിൻ, താങ്കൾ പേര് ആയി ഉപയോഗിക്കുന്നത് മലയാളികളുടെ സ്വന്തം വാക്ക് ആയ 'പുട്ട്' ആണ്. തൽക്കാലം റോയൽറ്റി തരേണ്ട കുറച്ച് വാക്സിൻ തന്നാൽ മതി. എന്നാൽ വൊക്കെ ബെയ്
* അണ്ണാ കുറച്ചു ഞങ്ങൾക്കും തരണേ... ഇവിടെ ഉള്ളവൻമാർ അമ്പലം പണിതും പപ്പടം കഴിച്ചും പാത്രം മുട്ടിയും കോറോണയെ ഓടിക്കാൻ നോക്കുവാ...