25
September 2020 - 7:26 pm IST

Download Our Mobile App

Flash News
Archives

Special

elephant

ഇന്ന് ലോക ആന ദിനം; കരിവീരൻമാരുടെ കൂട്ടയോട്ടം കാണാം

Published:12 August 2020

പ്രതിദിനം ശരാശരി 50 ആനകൾ വേട്ടയാടലിന് വിധേയമാകുന്നതായി സുശാന്ദ ഐഎഫ്എസ് ഓർമിപ്പിച്ചു.

ഇന്ന് ലോക ആന ദിനമാണ്. ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്‍റെ ആവശ്യകത ഓർമിപ്പിക്കാനാണ് എല്ലാ വർഷവും ഓഗസ്റ്റ് 12 ആന ദിനമായി ആചരിക്കുന്നത്. എന്നാൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആനകളോടുള്ള ക്രൂരതയും ആനക്കൊമ്പിന് വേണ്ടിയുള്ള വേട്ടയാടലുമൊക്കെ തുടരുന്നതിനിടെയാണ് മറ്റൊരു ആന ദിനം കൂടിയെത്തിയിരിക്കുന്നത്.

ആന ദിനത്തിൽ ആനകളുടെ കൂട്ടയോട്ടത്തിന് ഒപ്പം എന്ന ആമുഖത്തോടെ സുശാന്ദ നന്ദ ഐഎഫ്എസ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രതിദിനം ശരാശരി 50 ആനകൾ വേട്ടയാടലിന് വിധേയമാകുന്നതായി സുശാന്ദ ഐഎഫ്എസ് ഓർമിപ്പിച്ചു. ആനകളുടെ സ്വര്യൈവിഹാരത്തിന് ആനക്കൊമ്പിന് നോ പറയാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുഴ കടന്ന് കൂട്ടമായി ആനകൾ ഓടുന്നതാണ് വിഡിയോയിലുളളത്. നൂറു കണക്കിന് ആനകളെ ദൃശ്യത്തിൽ കാണാം. വിഡിയോ കണ്ടാൽ ആദ്യം എത്താനുളള മത്സരം എന്ന് തോന്നാം. ഇതിന് പുറമേ ആന ദിനത്തോടനുബന്ധിച്ച് ഒരു കുട്ടിയാനയുടെ കുസൃതികളും സുശാന്ത നന്ദ പങ്കുവെച്ചിട്ടുണ്ട്. പഴക്കുലകൾ തളളിനീക്കുന്ന കുട്ടിയാനയുടെ കുസൃതിയാണ് വിഡിയോയിലുളളത്.

 


വാർത്തകൾ

Sign up for Newsletter



top