25
September 2020 - 5:27 pm IST

Download Our Mobile App

Flash News
Archives

Kollywood

lucifer

തിരക്കഥയില്‍ ചിരഞ്ജീവിക്ക് അതൃപ്തി; ലൂസിഫര്‍ തെലുങ്ക് പതിപ്പ് വൈകും

Published:12 August 2020

ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് സമ്മാനിച്ചത്. ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കിനുള്ള പകർപ്പാവകാശം തെന്നിന്ത്യൻ താരം ചിരഞ്ജീവി നിർമ്മാതാക്കളിൽ നിന്നും വാങ്ങിയെന്ന വാർത്ത വന്നിട്ട് നാളുകളേറെയായി.

മലയാളത്തില്‍ സകല കളക്​ഷന്‍ റെക്കോഡുകളും തിരുത്തിയെഴുതിയ ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് സമ്മാനിച്ചത്. ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കിനുള്ള പകർപ്പാവകാശം തെന്നിന്ത്യൻ താരം ചിരഞ്ജീവി നിർമ്മാതാക്കളിൽ നിന്നും വാങ്ങിയെന്ന വാർത്ത വന്നിട്ട് നാളുകളേറെയായി. നായകനായി ചിരഞ്ജീവി എത്തുമെന്നും ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കുമെന്നും വാർത്ത വന്നിരുന്നു.

തെലുങ്കു പ്രേക്ഷകര്‍ക്ക് അനുസരിച്ച് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ പുതിയ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ഇതുകൊണ്ടു തന്നെയാണ് ചിത്രീകരണം വൈകുന്നതും. എത്രയും പെട്ടെന്നു തര്‍ക്കങ്ങള്‍ പരിഹരിച്ച് ചിത്രീകരണം തുടങ്ങാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

കോനിഡെലാ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ രാം ചരണാണ് ചിത്രം നിർമിക്കുന്നത്. പ്രിയദർശിനി രാംദാസിന്‍റെ റോളിലെത്തുന്നത് സുഹാസിനി മണിരത്നം ആയിരിക്കുമെന്നും വില്ലൻ ബോബിയാകുന്നത് റഹ്മാനാണെന്നും സൂചനയുണ്ട്.


വാർത്തകൾ

Sign up for Newsletter



top