30
September 2020 - 12:11 pm IST

Download Our Mobile App

Flash News
Archives

Cricket

KARAN.jpg

മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Published:12 August 2020

സുഹൃത്ത് വിളിച്ച് പറഞ്ഞതനുസരിച്ച് വീട്ടുകാർ മുറിയുടെ വാതിൽ തകർത്ത് അകത്തു കടന്നെങ്കിലും കരൺ മരിച്ചിരുന്നു

മുംബൈ: മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരിയെ മുംബൈയിലെ വസതിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .  ചൊവ്വാഴ്ച രാത്രിയാണ് സംഭവം . ക്രിക്കറ്റ് കരിയറിൽ എങ്ങും എത്താനാകാതെ പോയതിന്റെ നിരാശയിൽ താരം ദുഃഖിതനായിരുന്നുവെന്ന് പറയുന്നു. ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല .കരൺ തിവാരി മുംബൈയിലെ വീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത് .

ചൊവ്വാഴ്ച രാത്രി അത്താഴത്തിനുശേഷം കിടക്കാൻ പോയതാണ്. ടീമിലേക്ക് സെലക്ഷൻ ലഭിക്കാത്തതിൽ നിരാശനാണെന്നും, ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായും രാജസ്ഥാനിലുള്ള സുഹൃത്തിനെ വിളിച്ച് കരൺ പറഞ്ഞു . ഈ സുഹൃത്ത് വിളിച്ച് പറഞ്ഞതനുസരിച്ച് വീട്ടുകാർ മുറിയുടെ വാതിൽ തകർത്ത് അകത്തു കടന്നെങ്കിലും കരൺ മരിച്ചിരുന്നു.
 


വാർത്തകൾ

Sign up for Newsletter



top