25
September 2020 - 7:05 pm IST

Download Our Mobile App

Flash News
Archives

Mollywood

veyil

"വെയില്‍' ട്രെയിലര്‍ വരുന്നു

Published:12 August 2020

ചിങ്ങം ഒന്നിന് ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ജോബി ജോര്‍ജ് ആറിയിച്ചു. ഗുഡ്‌വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ യൂട്യൂബ് ചാനലിലൂടെ ഏഴു മണിക്ക് ട്രെയിലര്‍ റിലീസ് ചെയ്യും.

ഷെയ്ന്‍ നിഗം നായകനാകുന്ന "വെയില്‍' ചിത്രത്തിന്‍റെ ട്രെയിലര്‍ വരുന്നു. ചിങ്ങം ഒന്നിന് ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ജോബി ജോര്‍ജ് ആറിയിച്ചു. ഗുഡ്‌വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ യൂട്യൂബ് ചാനലിലൂടെ ഏഴു മണിക്ക് ട്രെയിലര്‍ റിലീസ് ചെയ്യും. ഷെയിന്‍ നിഗമിന്‍റെ നിസഹകരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിലൂടെ സഞ്ചരിച്ച ചിത്രമായിരുന്നു വെയില്‍. നിര്‍മ്മാതാവ് ജോബി ജോര്‍ജിനെ പരസ്യമായി അപമാനിച്ചതു കാരണം താരത്തിനു പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ പിന്നീട് അഭിനേതാക്കളുടെ സഘടനായ അമ്മ ഇടപെട്ട് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുകയായിരുന്നു.
"സ്‌നേഹിതരെ, നമ്മള്‍ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.. എന്നാല്‍ ഏത് സാഹചര്യത്തെയും നമ്മള്‍ ഫേസ് ചെയ്‌തേ പറ്റൂ..

ആയതിനാല്‍ നമ്മളുടെ സിനിമയുടെ ട്രെയിലര്‍ പുറത്ത് വിടുകയാണ്.. കൂടെ വേണം.. നിങ്ങളുടെ മനസിന് കുളിർമയേകുന്ന ഒന്നായിരിക്കും.. കാത്തിരിക്കുക.. സ്‌നേഹത്തോടെ' എന്നാണ് ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നവാഗതനായ ശരത് മേനേന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഷാസ് മുഹമ്മദ് ഛായാഗ്രഹണവും പ്രദീപ് കുമാര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. പ്രവീണ്‍ പ്രഭാകറാണ്


വാർത്തകൾ

Sign up for Newsletter



top