25
September 2020 - 7:56 pm IST

Download Our Mobile App

Flash News
Archives

Bollywood

kareena-kapoor.jpg

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി സെയ്ഫും കരീനയും

Published:12 August 2020

കുടുംബത്തിലേക്ക് ഒരാൾ കൂടി വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. സ്നേഹത്തിനും പിന്തുണയ്ക്കും നിങ്ങൾക്ക് നന്ദി.- ഇരുവരും പറയുന്നു.

രണ്ടാമത്തെ കുഞ്ഞിന്‍റെ വരവിനായി കാത്തിരിക്കുകയാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും. വാർത്താകുറിപ്പിലൂടെയാണ് ദമ്പതികൾ സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. കുടുംബത്തിലേക്ക് ഒരാൾ കൂടി വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. സ്നേഹത്തിനും പിന്തുണയ്ക്കും നിങ്ങൾക്ക് നന്ദി.- ഇരുവരും പറയുന്നു.

മൂന്ന് വയസുകാരൻ തൈമൂറാണ് ഇരുവരുടേയും ആദ്യമകൻ. അച്ഛനേയും അമ്മയേയും പോലെ തൈമൂറിനും ആരാധകർ ഏറെയാണ്. 2012 ലായിരുന്നു സെയ്ഫ് കരീന വിവാഹം. ആമിർ ഖാൻ നായകനായെത്തുന്ന ലാൽ സിങ് ഛദ്ദയാണ് കരീനയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് 2021 ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. ഭൂത് പൊലീസ്, ബണ്ടി ഓർ ബബ്ലി 2 എന്നിവയാണ് സെയ്ഫിന്‍റെ പുതിയ ചിത്രങ്ങൾ.


വാർത്തകൾ

Sign up for Newsletter



top