25
September 2020 - 7:53 pm IST

Download Our Mobile App

Flash News
Archives

Updates

Wonder kitchen

വ​ണ്ട​ര്‍ലാ ഫു​ഡ് ബി​സി​ന​സി​ലേ​ക്ക്

Published:12 August 2020

കാ​ക്ക​നാ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സെ​പ്റ്റം​ബ​റി​ല്‍ സം​ര​ഭം​ത്തി​ന് തു​ട​ക്ക​മി​ടാ​നാ​ണ് പ​ദ്ധ​തി. "വ​ണ്ട​ര്‍ കി​ച്ച​ന്‍' എ​ന്ന പേ​രി​ലാ​രം​ഭി​ച്ച പു​തി​യ സം​രം​ഭം 2020 ജൂ​ണ്‍ 17ന് ​ബെം​ഗ​ളൂ​രു​വി​ലെ കെം​ഗേ​രി സാ​റ്റ​ലൈ​റ്റ് ടൗ​ണി​ല്‍ ആ​ണ് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്.

കൊ​ച്ചി: വ​ണ്ട​ര്‍ലാ ഹോ​ളി​ഡേ​യ്‌​സ് ലി​മി​റ്റ​ഡ് ഫു​ഡ് ബി​സി​ന​സി​ലേ​ക്ക് ചു​വ​ടു​വ​ച്ചി​രി​ക്കു​ന്നു. കാ​ക്ക​നാ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സെ​പ്റ്റം​ബ​റി​ല്‍ സം​ര​ഭം​ത്തി​ന് തു​ട​ക്ക​മി​ടാ​നാ​ണ് പ​ദ്ധ​തി. "വ​ണ്ട​ര്‍ കി​ച്ച​ന്‍' എ​ന്ന പേ​രി​ലാ​രം​ഭി​ച്ച പു​തി​യ സം​രം​ഭം 2020 ജൂ​ണ്‍ 17ന് ​ബെം​ഗ​ളൂ​രു​വി​ലെ കെം​ഗേ​രി സാ​റ്റ​ലൈ​റ്റ് ടൗ​ണി​ല്‍ ആ​ണ് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്. ബെം​ഗ​ളൂ​രു​വി​ലെ ത​ന്നെ ര​ണ്ടാ​മ​ത്തെ ഔ​ട്ട്‌​ലെ​റ്റ് ഓ​ഗ​സ്റ്റ് 15ന് ​രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​റി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും. ടേ​ക്ക് എ​വേ ബി​സി​ന​സാ​യാ​ണ് നി​ല​വി​ലു​ള്ള ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.
 
കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല ഹൈ​ദ​രാ​ബാ​ദി​ലും ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്കാ​ന്‍ ക​മ്പ​നി​ക്ക് പ​ദ്ധ​തി​യു​ണ്ട്. കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ തി​രി​ച്ച​ടി​യെ​ന്നോ​ണം ക​മ്പ​നി​ക്ക് 2020 ജൂ​ണ്‍ 30 ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ല്‍ അ​റ്റ​ന​ഷ്ടം 14.51 കോ​ടി രൂ​പ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 42.03 കോ​ടി രൂ​പ ലാ​ഭ​മാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍ന്ന് ക​മ്പ​നി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മാ​ര്‍ച്ച് മു​ത​ല്‍ നി​ര്‍ത്ത​ലാ​ക്കി​യി​രു​ന്നു.
 
കൊ​വി​ഡ് -19 ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന-​കേ​ന്ദ്ര സ​ര്‍ക്കാ​രു​ക​ളു​ടെ സു​ര​ക്ഷ​യും മു​ന്‍ക​രു​ത​ല്‍ നി​ര്‍ദ്ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ചാ​യി​രു​ന്നു അ​റി​യി​പ്പി​നു​ശേ​ഷം ക​മ്പ​നി പൂ​ട്ടി​യ​ത്. മാ​ര്‍ച്ച് 11 മു​ത​ല്‍ കൊ​ച്ചി​യി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്കും ഇ​തി​ന് പി​ന്നാ​ലെ മാ​ര്‍ച്ച് 15ന് ​ബെം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് പാ​ര്‍ക്കു​ക​ള്‍, റി​സോ​ര്‍ട്ട് എ​ന്നി​വ​യും അ​ട​ച്ചു. കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ല്‍ ആ​ദ്യ പാ​ദ​ത്തി​ലെ ബി​സി​ന​സ് വ​രു​മാ​ന​ത്തെ പൂ​ർ​ണ​മാ​യും ബാ​ധി​ച്ച​താ​യും ക​മ്പ​നി പ​റ​ഞ്ഞു.
 
ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ക​മ്പ​നി​യു​ടെ ചെ​ല​വ് 11.90 കോ​ടി രൂ​പ​യാ​യി​രു​ന്നു. ശ​മ്പ​ളം, പ​ര​സ്യം, വി​പ​ണ​നം എ​ന്നി​വ​യി​ല്‍നി​ന്നു​ള്ള ചെ​ല​വ് കു​റ​യ്ക്കാ​ന്‍ സാ​ധി​ച്ചു. ക​മ്പ​നി​ക്ക് ലാ​ഭ​ക​ര​മാ​യ മു​ന്‍കാ​ല​ച​രി​ത്ര​മു​ണ്ടെ​ന്ന​ത് ജോ​യി​ന്‍റ്  മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ജോ​ർ​ജ് ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തോ​ടൊ​പ്പം ആ​രോ​ഗ്യം, സു​ര​ക്ഷ, പ്ര​തി​രോ​ധ പ്രോ​ട്ടോ​ക്കോ​ള്‍ എ​ന്നി​വ ക​ര്‍ശ​ന​മാ​ക്കി പാ​ര്‍ക്കു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ അ​നു​വാ​ദം ന​ല്‍കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പാ​ര്‍ക്കു​ക​ളി​ല്‍ വ​രു​ന്ന​വ​ര്‍ക്ക് എ​ല്ലാ സു​ര​ക്ഷ​യും പ്ര​തി​രോ​ധ പ്രോ​ട്ടോ​ക്കോ​ളും ഉ​പ​യോ​ഗി​ച്ച് ഊ​ര്‍ജ്ജ​സ്വ​ല​മാ​യ വി​നോ​ദ​ങ്ങ​ള്‍ ന​ല്‍കാ​നു​ള്ള വ​ഴി​ക​ളും മാ​ര്‍ഗ​ങ്ങ​ളും നി​ര​ന്ത​രം പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.


വാർത്തകൾ

Sign up for Newsletter



top