Subpage Banner
Subpage Banner
17
November 2018 - 2:12 am IST
Flash News
Archives

Vaasthu

vasthu

മതിലു പണിയാനും വാസ്‌തുവോ; നെറ്റി ചുളിക്കേണ്ട , പറയുന്നതിൽ സത്യമുണ്ട്

Published:14 June 2018

വീട് പണിക്ക് വാസ്‌തു നോക്കണമെന്നാണ് കുടുംബത്തെ കാരണവന്മാർ പറയുന്നത്. എന്നാൽ വീടുപണിക്ക് മാത്രമല്ല മതിലു പണിയാനും നോക്കണം വാസ്‌തു. അഞ്ചോ പത്തോ സെന്‍റ് ആയിരുന്നാൽ പോലും അതിന് ചുറ്റും മതിൽ കെട്ടി തിരിക്കേണ്ടത് അത്യാവശ്യമാണ്

 വീട് പണിക്ക് വാസ്‌തു നോക്കണമെന്നാണ് കുടുംബത്തെ കാരണവന്മാർ പറയുന്നത്. എന്നാൽ വീടുപണിക്ക് മാത്രമല്ല മതിലു പണിയാനും നോക്കണം വാസ്‌തു. അഞ്ചോ പത്തോ സെന്‍റ് ആയിരുന്നാൽ പോലും അതിന് ചുറ്റും മതിൽ കെട്ടി തിരിക്കേണ്ടത് അത്യാവശ്യമാണ്. വീട് പണിയുന്നതിന് മുൻപ് നാം ചുറ്റുമതിൽ നിർമിക്കണം. വാസ്‌തുശാസ്‌ത്രത്തിൽ ചുറ്റുമതിൽ നിർമ്മാണത്തെ പറ്റി പറയുന്നത്

1) വസ്തുവിലുള്ള ഊർജം വീടിന് അനുകൂലമായി ലഭിക്കുന്നതിനും പുറത്തിനിന്നുള്ള നെഗറ്റീവ് ഊർജത്തെ തടയുന്നതിനും ചുറ്റുമതിൽ സഹായിക്കുന്നു.

2) വാസ്തു പ്രകാരം വീട് നിർമിച്ചാലും  അതിനുള്ളിൽ ജീവിക്കുന്നവർക്ക് ഐശ്വര്യവും പുരോഗതിയും ഉണ്ടാകണമെങ്കിൽ ചുറ്റുമതിൽ വേണമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. പഴമക്കാർ ഓല കൊണ്ടെങ്കിലും മതിൽ നിർമിച്ചിരുന്നത് ഇതുകൊണ്ടാണ്.

3)  ചുറ്റുമതിൽ നിർമിക്കുമ്പോൾ വാസ്തുവിന്‍റെ കന്നിമൂല മറ്റുള്ള വശങ്ങളേക്കാൾ ഉയർന്നിരിക്കണം. കിഴക്കു ഭാഗത്തെ മതിൽ അല്പം താഴ്ത്തി പണിയണം.

4) ഗെയ്റ്റ്, കിളിവാതിൽ തുടങ്ങിയവ  ഈ ഭാഗത്ത് ഉണ്ടാകരുത്. അഞ്ചടി ആയിരിക്കണം മതിലിന്‍റെ ഉയരം. വീട് മറച്ചുകൊണ്ട് വീട് പണിയരുത്.

5) കുടുംബാഗങ്ങൾക്ക് ദോഷം സംഭവിക്കുന്നതിനാൽ വടക്കു കിഴക്കേ മൂല വളച്ചുകെട്ടരുതെന്നും വാസ്തുശാസ്ത്രത്തിൽ പരാമർശിക്കുന്നു.

ഗെയ്റ്റ് സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) പ്രധാന വാതിലിന് നേരെ ഗെയ്റ്റ് വരരുത്.

2) വാസ്തു മണ്ഡലത്തിന്‍റെ 4 കോണുകളിലും(വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക്) ഗെയ്റ്റ് സ്ഥാപിക്കരുത്.

3) പ്രധാന ഗെയ്റ്റിന് പുറമെ ഒരു ചെറിയ ഗെയ്റ്റും സ്ഥാപിക്കണം.

4)കിഴക്കോട്ടു ദർശനമായുള്ള വീടിന് ഗെയ്റ്റ് സ്ഥാപിക്കുമ്പോൾ കിഴക്കേ മതിലിന്റെ മധ്യത്തിൽ നിന്ന്  വടക്കോട്ട് മാറി സ്ഥാപിക്കണം.


വാർത്തകൾ

Sign up for Newsletter



top