25
September 2020 - 5:58 pm IST

Download Our Mobile App

Flash News
Archives

Mollywood

chunakkara

ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു

Published:13 August 2020

ആ​കാ​ശ​വാ​ണി​യി​ലെ ല​ളി​ത​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യ​ത്. 75ഓ​ളം സി​നി​മ​ക​ൾ​ക്കാ​യി 200ല​ധി​കം ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി (84) അ​ന്ത​രി​ച്ചു. ബുധനാഴ്ച രാത്രിയോടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കുറച്ചു ദിവങ്ങളായി ചികിത്സയിലായിരുന്നു. തിരുമല രേണുക നിവാസിയിലായിരുന്നു താമസം. ആ​കാ​ശ​വാ​ണി​യി​ലെ ല​ളി​ത​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യ​ത്. 75ഓ​ളം സി​നി​മ​ക​ൾ​ക്കാ​യി 200ല​ധി​കം ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.

1978ൽ ​ആ​ശ്ര​മം എ​ന്ന ചി​ത്ര​ത്തി​ലെ അ​പ്സ​ര​ക​ന്യ​ക എ​ന്ന ഗാ​നം എ​ഴു​തി​ക്കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലെ അ​ര​ങ്ങേ​റ്റം. അ​ധി​പ​നി​ലെ "ശ്യാ​മ​മേ​ഘ​മെ നീ', ​കോ​ട്ട​യം കു​ഞ്ഞ​ച്ച​നി​ലെ "ഹൃ​ദ​യ​വ​നി​യി​ലെ ഗാ​യി​ക​യോ' തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ്ഗാ​ന​ങ്ങ​ൾ രാ​മ​ൻ​കു​ട്ടി​യു​ടേതാണ്. എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ എന്ന ഗാനവും ഹിറ്റായിരുന്നു.

2015 ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചിരുന്നു. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ- രേണുക, രാധിക, രാഗിണി. മരുമക്കൾ- സി.അശോക് കുമാർ, പിടി സജി, കെ.എസ് ശ്രീകുമാർ.


വാർത്തകൾ

Sign up for Newsletter



top