25
September 2020 - 7:47 pm IST

Download Our Mobile App

Flash News
Archives

World

biden

കമല വന്നപ്പോൾ ഫണ്ടൊഴുകുന്നു; ആവേശത്തിൽ ബൈഡൻ ക്യാംപ്

Published:13 August 2020

പ്രതിദിന ഫണ്ട് ശേഖരണത്തിൽ നിലവിലുണ്ടായിരുന്ന റെക്കോഡിന്‍റെ ഇരട്ടിയാണിത്. കറുത്തവർഗത്തിൽപ്പെട്ട ആദ്യ വനിത വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായതിന്‍റെ ആവേശമാണ് ഡെമൊക്രറ്റുകളിലെന്ന് നിരീക്ഷകർ.

വാഷിങ്ടൺ: കമല ഹാരിസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ ജോ ബൈഡൻ സമാഹരിച്ചത് 26 ദശലക്ഷം യുഎസ് ഡോളർ ഫണ്ട്. പ്രതിദിന ഫണ്ട് ശേഖരണത്തിൽ നിലവിലുണ്ടായിരുന്ന റെക്കോഡിന്‍റെ ഇരട്ടിയാണിത്. കറുത്തവർഗത്തിൽപ്പെട്ട ആദ്യ വനിത വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായതിന്‍റെ ആവേശമാണ് ഡെമൊക്രറ്റുകളിലെന്ന് നിരീക്ഷകർ. സ്ഥാനാർഥികൾ എന്ന നിലയിൽ ഇരുവരും ആദ്യമായി വേദി പങ്കിട്ട വിൽമിങ്ടണിലെ ചടങ്ങിലും ഇതിന്‍റെ ആവേശം ബൈഡൻ മറച്ചുവച്ചില്ല. ആവേശം തൊട്ടറിയുന്നതാണ് ഈ ഫണ്ട് സമാഹരണമെന്ന് ബൈഡൻ പറഞ്ഞു. 

ഫണ്ട് സമാഹരണത്തിൽ ഇനിയും വലിയ കുതിപ്പുണ്ടാകുമെന്നാണ് ബൈഡൻ ക്യാംപ് വിശ്വസിക്കുന്നത്. ഡോണൾഡ് ട്രംപിന്‍റെ ക്യാംപിൽ പണത്തിനൊരു കുറവുമില്ല. 300 ദശലക്ഷം ഡോളറിന്‍റെ ക്യാഷ് സ്റ്റോക്ക് റിപ്പബ്ലിക്കൻ ക്യാംപിലുണ്ടെന്ന് ജൂലൈയിൽ തന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിനോട് അടുത്തെങ്കിലും എത്താൻ ഡെമൊക്രറ്റുകൾക്കു കഴിയുമെന്നാണ് ഇപ്പോൾ പ്രതീക്ഷ. കമലയുടെ രംഗപ്രവേശം അതിനു സഹായിക്കും. ഫണ്ട് ശേഖരണത്തിൽ മുഖ്യ പങ്ക് കമല തന്നെയാവും വഹിക്കുക. 

ഡെമൊക്രറ്റിക് പാർട്ടിയുടെ എടിഎം ആയാണ് കാലിഫോർണിയ അറിയപ്പെടുന്നത്. അവിടുത്തെ സെനറ്ററാണു കമല. സംഭാവന നൽകാൻ കഴിയുന്നവരുമായെല്ലാം നല്ല ബന്ധമുണ്ട് അവിടെ കമലയ്ക്ക്. ഏഷ്യൻ വംശജ എന്ന നിലയിൽ അവർക്കിടയിൽ നിന്നുള്ള ഫണ്ട് ശേഖരണവും കമലയ്ക്കു കഴിയും.


വാർത്തകൾ

Sign up for Newsletter



top