29
September 2020 - 10:12 am IST

Download Our Mobile App

National

rain

ഡൽഹിയിൽ മഴ കനത്തു: വെള്ളക്കെട്ട്, റോഡുകൾ മുങ്ങി

Published:13 August 2020

രണ്ടു ദിവസം മുൻപും ഡൽഹിയിൽ മഴ കനത്തിരുന്നു. ഡൽഹിയുടെ ചിലഭാഗങ്ങളിൽ വെളളക്കെട്ട് രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളിലാണ് വെളളക്കെട്ട് അനുഭവപ്പെട്ടത്. ദ്വാരകയിലെ അണ്ടർപാസിൽ വെളളം കയറിയത് വാഹനഗതാഗതത്തെ ബാധിച്ചു.

ന്യൂഡൽഹി: ഡൽഹിയിൽ വിവിധ ഭാഗങ്ങളിൽ കനത്തമഴ. വ്യാഴാഴ്ച രാവിലെയാണ് നഗരത്തിൽ ശക്തമായ മഴ അനുഭവപ്പെട്ടത്. രണ്ടു ദിവസം മുൻപും ഡൽഹിയിൽ മഴ കനത്തിരുന്നു. ഡൽഹിയുടെ ചിലഭാഗങ്ങളിൽ വെളളക്കെട്ട് രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളിലാണ് വെളളക്കെട്ട് അനുഭവപ്പെട്ടത്. ദ്വാരകയിലെ അണ്ടർപാസിൽ വെളളം കയറിയത് വാഹനഗതാഗതത്തെ ബാധിച്ചു.

പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ഓഗസ്റ്റിൽ ഇതുവരെ ശരാശരിയേക്കാൾ കുറഞ്ഞ മഴയാണ് ഡൽഹിയിൽ ലഭിച്ചത്. മഴയിൽ 72 ശതമാനത്തിന്‍റെ കുറവുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ കണ്ടെത്തൽ. ഇത് പത്തുവർഷത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ മഴയാണ്.

courtesy: ani


വാർത്തകൾ

Sign up for Newsletter



top