25
September 2020 - 7:50 pm IST

Download Our Mobile App

Flash News
Archives

Cricket

IPL 2020, IPL Official

ഇ​നി എല്ലാം ​ഔ​ദ്യോ​ഗി​കം: ഐ​പി​എ​ല്‍ ഒ​രു​ങ്ങു​ന്നു

Published:13 August 2020

സ​പ്തം​ബ​ര്‍ 19 മു​ത​ല്‍ ന​വം​ബ​ര്‍ 10 വ​രെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഷാ​ര്‍ജ, അ​ബു​ദാ​ബി, ദു​ബാ​യ് എ​ന്നീ​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും മ​ല്‍സ​ര​ങ്ങ​ള്‍. ഐ​പി​എ​ല്ലി​ന്‍റെ മ​ല്‍സ​ര​ക്ര​മം അ​ധി​കം വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കും. 

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണി​നു വേ​ദി​യാ​വാ​ന്‍ ബി​സി​സി​ഐ​യി​ല്‍ നി​ന്നും ത​ങ്ങ​ള്‍ക്കു ഔ​ദ്യോ​ഗി​ക​മാ​യി ക്ലി​യ​റ​ന്‍സ് ല​ഭി​ച്ച​താ​യി എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് അ​റി​യി​ച്ചു. സ​പ്തം​ബ​ര്‍ 19 മു​ത​ല്‍ ന​വം​ബ​ര്‍ 10 വ​രെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഷാ​ര്‍ജ, അ​ബു​ദാ​ബി, ദു​ബാ​യ് എ​ന്നീ​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും മ​ല്‍സ​ര​ങ്ങ​ള്‍. ഐ​പി​എ​ല്ലി​ന്‍റെ മ​ല്‍സ​ര​ക്ര​മം അ​ധി​കം വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കും. 

ടൂ​ര്‍ണ​മെ​ന്‍റ് യു​എ​ഇ​യി​ലേ​ക്കു മാ​റ്റാ​ന്‍ ഇ​ന്ത്യ​ന്‍ സ​ര്‍ക്കാ​രി​ല്‍ നി​ന്നും ഔ​ദ്യോ​ഗി​ക​മാ​യി അ​നു​മ​തി ല​ഭി​ച്ച​താ​യി ഐ​പി​എ​ല്‍ ചെ​യ​ര്‍മാ​ന്‍ ബ്രി​ജേ​ഷ് പ​ട്ടേ​ല്‍ തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത​നു പി​ന്നാ​ലെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ന് വേ​ദി​യാ​വാ​ന്‍ ബി​സി​സി​ഐ​യും എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ന് ക്ലി​യ​റ​ന്‍സ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട കാ​യി​ക ഇ​ന​മാ​യ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലൊ​ന്നെ​ന്ന് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഐ​പി​എ​ല്ലി​നു ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത് ഭാ​ഗ്യ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് യു​എ​ഇ​യി​ലെ മ​ന്ത്രി​യും എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് ചെ​യ​ര്‍മാ​നു​മാ​യ ഷെ​യ്ഖ് ന​ഹാ​യ​ന്‍ മു​ബാ​റ​ക്ക് അ​ല്‍ ന​ഹാ​യ​ന്‍ പ്ര​തി​ക​രി​ച്ചു. 

ന​മ്മു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ വ​ള​രെ​യ​ധി​കം ബാ​ധി​ച്ച നി​ല​വി​ലെ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ​പി​എ​ല്ലി​നെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ വി​ശാ​ല​മാ​യ ആ​ഗോ​ള സ​മൂ​ഹ​ത്തി​ലേ​ക്കു എ​ത്തി​ക്കാ​നു​ള്ള സ്ഥാ​ന​ത്ത് എ​ത്തി നി​ല്‍ക്കു​ന്ന​തി​ന്‍റെ വ്യാ​പ്തി ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം അ​ര്‍ഹി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ബി​സി​സി​ഐ​യി​ല്‍ നി​ന്നും ഔ​ദ്യോ​ഗി​ക​മാ​യി ക്ലി​യ​റ​ന്‍സ് ല​ഭി​ക്കാ​ന്‍ ത​ങ്ങ​ള്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് നേ​ര​ത്തേ ഇ​സി​ബി അ​റി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ അ​തു കൂ​ടി ല​ഭി​ച്ച​തോ​ടെ ഐ​പി​എ​ല്ലി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ഇ​സി​ബി തു​ട​ങ്ങി​യി​ട്ടു​ണ്ട്. 

ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് യു​എ​ഇ ഐ​പി​എ​ല്ലി​നു വേ​ദി​യാ​വു​ന്ന​ത്. നേ​ര​ത്തേ 2014ല്‍ ​ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ​പാ​ദ മ​ല്‍സ​ര​ങ്ങ​ള്‍ക്കു യു​എ​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്നു. രാ​ജ്യ​ത്തു പൊ​തു തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തു കൊ​ണ്ടാ​യി​രു​ന്നു ടൂ​ര്‍ണ​മെ​ന്‍റ് യു​എ​ഇ​യി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​ത്ത​വ​ണ കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ല്‍ ടൂ​ര്‍ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന​ത് അ​സാ​ധ്യ​മാ​യി മാ​റി​യ​തോ​ടെ മു​ഴു​വ​ന്‍ മ​ല്‍സ​ര​ങ്ങ​ളും യു​എ​ഇ​യി​ലേ​ക്കു മാ​റ്റി​യ​ത്.  ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ട്ടു ടീ​മു​ക​ളും ഓ​ഗ​സ്റ്റ് 20ന് ​യു​എ​ഇ​യി​ലേ​ക്കു യാ​ത്ര തി​രി​ക്കും. അ​വി​ടെ​യെ​ത്തി​യ ശേ​ഷം താ​ര​ങ്ങ​ളും മ​റ്റു സ​പ്പോ​ര്‍ട്ട് സ്റ്റാ​ഫു​മാ​ര്‍ക്കും ചു​രു​ങ്ങി​യ​ത് ആ​റു ദി​വ​സ​മെ​ങ്കി​ലും ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യേ​ണ്ടി​വ​രും.  

രാ​ജ​സ്ഥാ​ന്‍ ഫീ​ല്‍ഡി​ങ് കോ​ച്ചി​നു കൊ​വി​ഡ്

ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണ്‍ യു​എ​ഇ​യി​ല്‍ അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കെ ആ​ദ്യ​ത്തെ ഷോ​ക്ക്. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന്‍റെ ഫീ​ല്‍ഡി​ങ് കോ​ച്ചി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നി​ഷാ​ന്ത് യാ​ഗ്‌​നി​ക്കി​നാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് വാ​ര്‍ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. യു​എ​ഇ​യി​ലേ​ക്കു തി​രി​ക്കാ​ന്‍ അ​ടു​ത്ത​യാ​ഴ്ച ടീം ​മും​ബൈ​യി​ല്‍ ഒ​ത്തു​ചേ​രാ​നി​രി​ക്കെ​യാ​ണ് ടെ​സ്റ്റ് ന​ട​ത്തി​യ​ത്. ബി​സി​സി​ഐ നി​ര്‍ദേ​ശി​ച്ച ര​ണ്ടു കൊ​വി​ഡ് ടെ​സ്റ്റു​ക​ള്‍ കൂ​ടാ​തെ താ​ര​ങ്ങ​ള്‍, സ​പ്പോ​ര്‍ട്ട് സ്റ്റാ​ഫു​മാ​ര്‍, മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യ മ​റ്റു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ക്കു ഒ​രു ടെ​സ്റ്റ് കൂ​ടു​ത​ല്‍ ന​ട​ത്താ​ന്‍ ഫ്രാ​ഞ്ചൈ​സി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ദി​ഷാ​ന്ത് നി​ല​വി​ല്‍ സ്വ​ന്തം നാ​ടാ​യാ ഉ​ദ​യ്പൂ​രി​ലാ​ണു​ള്ള​ത്. 


വാർത്തകൾ

Sign up for Newsletter



top