29
September 2020 - 9:30 am IST

Download Our Mobile App

Flash News
Archives

National

pranab

പ്രണബ് മുഖർജി കോമയിൽ; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മകൻ

Published:13 August 2020

വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആർമി ആശുപത്രി അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ചികിത്സയ്ക്കായി പ്രണബ് മുഖർജിയെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കോമയിൽ. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആർമി ആശുപത്രി അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ചികിത്സയ്ക്കായി പ്രണബ് മുഖർജിയെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

എന്‍റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തിൽ ഊഹാപോഹങ്ങളും വ്യാജവാർത്തകളും സോഷ്യൽ മീഡിയ വഴി മാധ്യമപ്രവർത്തകർ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്തെ മാധ്യമരം​ഗം വ്യാജവാർത്താ ഫാക്ടറിയായി മാറിയിരിക്കുന്നു എന്നാണ്". അഭിജിത്ത് മുഖർജി ട്വീറ്റ് ചെയ്തു.

ഇപ്പോഴും അദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം മുഖർജിയെ നിരീക്ഷിച്ചു വരികയാണ്. പ്രണബ് മുഖർജിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് ഊഹാപോഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ മകൻ അഭിജിത് മുഖർജി അഭ്യർഥിച്ചു.

പ്രമുഖ മാധ്യമപ്രവർത്തകർ പോലും ഇത്തരത്തിലുളള വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. വ്യാജ വാർത്തയുടെ കേന്ദ്രമാണ് മീഡിയ എന്ന് ഇതിലൂടെ വ്യക്തമാകുകയാണെന്നും അഭിജിത് മുഖർജി ട്വിറ്ററിൽ കുറിച്ചു.

 


വാർത്തകൾ

Sign up for Newsletter



top