25
September 2020 - 7:39 pm IST

Download Our Mobile App

Flash News
Archives

National

Pranab Mukherjee, Latest News, Pranab Mukherjee Hospital Updates

പ്രണബിന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

Published:13 August 2020

അദ്ദേഹം വെന്‍റിലേറ്ററിൽ തന്നെയാണ്. അബോധാവസ്ഥയിലുമാണ്. മറ്റ് ആരോഗ്യ ഘടകങ്ങൾ സ്റ്റേബിളാണെന്നും ഇന്നു രാവിലെ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ന്യൂഡൽഹി: തലച്ചോറിൽ ശസ്ത്രക്രിയ്ക്കു വിധേയനായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയിൽ മാറ്റമൊന്നുമില്ലെന്ന് സൈനിക ആശുപത്രി വൃത്തങ്ങൾ. അദ്ദേഹം വെന്‍റിലേറ്ററിൽ തന്നെയാണ്. അബോധാവസ്ഥയിലുമാണ്. മറ്റ് ആരോഗ്യ ഘടകങ്ങൾ സ്റ്റേബിളാണെന്നും ഇന്നു രാവിലെ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 അദ്ദേഹത്തിന്‍റെ ആരോഗ്യ നില സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പ്രണബിന്‍റെ മകനും മുൻ എംപിയുമായ അഭിജിത് മുഖർജി അഭ്യർഥിച്ചു. ആദരണീയരായ ജേർണലിസ്റ്റുകൾ പോലും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരത്തുന്നുണ്ട്. ഇതൊഴിവാക്കണം- അഭിജിത് ട്വിറ്ററിലൂടെ അഭ്യർഥിച്ചു. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പ്രണബിന്‍റെ മകൾ ശർമിഷ്ഠയും പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top