25
September 2020 - 7:29 pm IST

Download Our Mobile App

Flash News
Archives

World

shrimp

തണുപ്പിച്ച ചെമ്മീനിൽ കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് ചൈന

Published:13 August 2020

ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനിലാണ് കൊറോണയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലെ പരിശോധനയുടെ ഇടയിലാണ് ഇക്വഡോറില്‍ നിന്നെത്തിച്ച ശീതീകരിച്ച ചെമ്മീന്‍ പൊതിയില്‍ കൊറോണയുട സാന്നിധ്യം കണ്ടെത്തിയതായി ചൈനയുടെ ഔദ്യോഗിക മാധ്യമം സിസിടിവി റിപ്പോർട്ട് ചെയ്തത്. ഇതേക്കുറിച്ച് ദ് ഇന്ത്യന്‍ എക്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈന: ചെമ്മീനിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന. ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനിലാണ് കൊറോണയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലെ പരിശോധനയുടെ ഇടയിലാണ് ഇക്വഡോറില്‍ നിന്നെത്തിച്ച ശീതീകരിച്ച ചെമ്മീന്‍ പൊതിയില്‍ കൊറോണയുട സാന്നിധ്യം കണ്ടെത്തിയതായി ചൈനയുടെ ഔദ്യോഗിക മാധ്യമം സിസിടിവി റിപ്പോർട്ട് ചെയ്തത്. ഇതേക്കുറിച്ച് ദ് ഇന്ത്യന്‍ എക്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്‍ഹുയി പ്രവിശ്യയിലുളള വുഹു നഗരത്തിലെ ഭക്ഷണശാലയിലേക്ക് എത്തിച്ച ചെമ്മീനാണിത്. ചൈനയിലെ ഷാ്ഗ്ടോങ് പ്രവിശ്യയിലെ തുറമുഖ നഗരത്തില്‍ ശീതീകരിച്ച ഭക്ഷണ വസ്തുക്കളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാല്‍ കടല്‍ വിഭവങ്ങളുടെ ഈ പൊതികൾ എവിടെ നിന്നുള്ളതാണെന്ന് ചൈന വ്യക്തമാക്കിയിരുന്നില്ല. ജൂലൈ  മാസത്തില്‍ സിയാമെന്‍, ഡാലിയന്‍ അടക്കമുള്ള ചൈനയിലെ വിവിധ നഗരങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാൽ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്വഡോറില്‍ നിന്നുള്ള മൂന്ന് വിഭാഗങ്ങളിലുള്ള ചെമ്മീന്‍ ഇറക്കുമതി ചൈന നിര്‍ത്തലാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇറക്കുമതി നടത്തിയ കടല്‍ വിഭവങ്ങള്‍ വുഹുവിലെ ഭക്ഷണശാലയിലെ ഫ്രീസറിലായിരുന്നു സൂക്ഷിച്ചിരുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ഫ്രീസറില്‍ സൂക്ഷിച്ച എല്ലാ വസ്തുക്കളും ആരോഗ്യവകുപ്പ് സീല്‍ ചെയ്തു.

ഭക്ഷണശാലയിലെ ജീവനക്കാരെ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കി. ഇപ്പോൾ ഇവിടെ എത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇക്വഡോറിലെ മൊത്ത വ്യാപാരിയില്‍ നിന്നാണ് ചെമ്മീനെത്തിച്ചിരുന്നതെന്നാണ് ചൈന വിശദമാക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top