30
September 2020 - 10:39 am IST

Download Our Mobile App

Europe

രണ്ടാം ലോക യുദ്ധത്തില്‍ സഹ നാവികരെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട നാവികന് ആസ്‌ട്രേലിയയിലെ പരമോന്നത ബഹുമതി

Published:13 August 2020

1942 ഡിസംബറില്‍ പസഫിക് സമുദ്രത്തില്‍ ജപ്പാന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ട എഡ്വേഡ് ടെഡി ഷീനിന് 'വിക്‌ടോറിയ ക്രോസ്' നല്‍കാനുള്ള ആസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ ശിപാര്‍ശ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അംഗീകരിച്ചു

വെലിങ്ടണ്‍: രണ്ടാം ലോക യുദ്ധത്തില്‍ സഹ നാവികരെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട നാവികന് ആസ്‌ട്രേലിയയിലെ പരമോന്നത ബഹുമതി. 1942 ഡിസംബറില്‍ പസഫിക് സമുദ്രത്തില്‍ ജപ്പാന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ട എഡ്വേഡ് ടെഡി ഷീനിന് 'വിക്‌ടോറിയ ക്രോസ്' നല്‍കാനുള്ള ആസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ ശിപാര്‍ശ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അംഗീകരിച്ചു.

18 വയസ്സുള്ളപ്പോഴാണ് എഡ്വേഡ് ടെഡി ജീവന്‍ നല്‍കി ഒപ്പം കപ്പലിലുണ്ടായിരുന്നവരെ രക്ഷിച്ചതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. എച്ച്.എം.എ.എസ് അര്‍മിഡേല്‍ എന്ന കപ്പലിനെയാണ് ജാപനീസ് സൈന്യം ആക്രമിച്ചത്.

ജീവനക്കാരോട് കപ്പല്‍ ഉപേക്ഷിക്കാന്‍ പറഞ്ഞ ശേഷം ജാപനീസ് യുദ്ധവിമാനം താഴ്ന്നുപറന്ന്‌യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവെപ്പ് ആരംഭിച്ചു. എഡ്വേഡ് ടെഡി കപ്പലില്‍നിന്ന് തോക്കെടുത്ത് ജപ്പാന്‍കാരെ എതിരിട്ടു. അവസാനംവരെ ജപ്പാന്‍കാരോട് പൊരുതി. ഒരാഴ്ചക്കുശേഷം 1942 ഡിസംബറില്‍ ഈസ്റ്റ് തിമൂര്‍ തീരത്ത് കപ്പല്‍ മുങ്ങിയെങ്കിലും 49 നാവികര്‍ രക്ഷപ്പെട്ടു. ഇവരില്‍ ബഹുഭൂരിഭാഗവും രക്ഷപ്പെട്ടത് എഡ്വേഡിന്റെ ധീരപ്രവൃത്തി മൂലമായിരുന്നുവെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. എഡ്വേഡിന് പരമോന്നത ബഹുമതിക്കായി കുടുംബം ഇത്രയും വര്‍ഷം പോരാട്ടത്തിലായിരുന്നു.


വാർത്തകൾ

Sign up for Newsletter



top