25
September 2020 - 7:10 pm IST

Download Our Mobile App

Flash News
Archives

Crime

uthra

കൊല്ലം അഞ്ചൽ ഉത്രാ വധക്കേസ് : കുറ്റപത്രം ഇന്ന് സമർപ്പിക്കും

Published:13 August 2020

ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.വന്യജീവി സംരക്ഷണ നിയമ പ്രകാരം സൂരജിനും സുരേഷിനുമെതിരെ വനംവകുപ്പ് എടുത്ത മുന്നു കേസിന്റെയും കുറ്റപത്രം തയാറാക്കി വരികയാണ്. കേസിൽ പ്രത്യേക അഭിഭാഷകനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

കൊല്ലം :  അഞ്ചൽ ഉത്രാ വധക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. വധക്കേസിലെയും ഗാർഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായിട്ടായിരിക്കും കോടതിയിൽ നൽകുക.   വധക്കേസിന്റെ കുറ്റപത്രമാണ് ആദ്യം സമർപ്പിക്കുന്നത്.വധക്കേസിൽ സൂരജ് മാത്രമാണ് പ്രതി. ഗാർഹിക പീഡനമാണ് സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും പ്രതി ചേർക്കും.   കേസിലെ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.

അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്.   കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നു പാമ്പിനെ കണ്ടെത്തി.    ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.   വന്യജീവി സംരക്ഷണ നിയമ പ്രകാരം സൂരജിനും സുരേഷിനുമെതിരെ വനംവകുപ്പ് എടുത്ത മുന്നു കേസിന്റെയും കുറ്റപത്രം തയാറാക്കി വരികയാണ്. കേസിൽ പ്രത്യേക അഭിഭാഷകനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top