25
September 2020 - 6:14 pm IST

Download Our Mobile App

Flash News
Archives

Special

Chinese-man

കുടവയർ രക്ഷിച്ചു; കിണറ്റിൽ വീണ ലിയുവിന് ഇത് രണ്ടാം ജന്മം

Published:13 August 2020

ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ഇരുപത്തെട്ടുകാരൻ ലിയുവിന് ഇതുരണ്ടും ആയുസ് നീട്ടിക്കൊടുത്ത അനുഗ്രഹങ്ങളാണ്. വീട്ടിലെ കിണറ്റിൽ വീണ ലിയുവിനെ മരണത്തിൽ നിന്നു രക്ഷിച്ചത് അദ്ദേഹത്തിന്‍റെ വയറിന്‍റെ വലുപ്പമായിരുന്നു.

ലുവോയാങ്: പൊണ്ണത്തടിയും കുടവയറും ആരോഗ്യത്തിനും ആയുസിനും ഹാനികരമെന്നാണു ഡോക്റ്റർമാരും ഫിറ്റ്നെസ് പരിശീലകരുമൊക്കെ പറയുന്നത്. എന്നാൽ, ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ഇരുപത്തെട്ടുകാരൻ ലിയുവിന് ഇതുരണ്ടും ആയുസ് നീട്ടിക്കൊടുത്ത അനുഗ്രഹങ്ങളാണ്. വീട്ടിലെ കിണറ്റിൽ വീണ ലിയുവിനെ മരണത്തിൽ നിന്നു രക്ഷിച്ചത് അദ്ദേഹത്തിന്‍റെ വയറിന്‍റെ വലുപ്പമായിരുന്നു.

കിണർ മൂടിയിരുന്ന തടിപ്പലകയൊടിഞ്ഞാണ് 500 പൗണ്ട് (ഏകദേശം 225 കിലോഗ്രാം) ഭാരമുള്ള  ലിയു കിണറ്റിലേക്കു വീണത്. എന്നാൽ, വ്യാസംകുറഞ്ഞ കിണറിന്‍റെ വക്കിൽ വയർ തട്ടി തടഞ്ഞു നിന്നു. പിന്നീട് ഫയർ സർവീസ് എത്തി വടം കെട്ടി ലിയുവിനെ പുറത്തെടുക്കുകയായിരുന്നു. അഞ്ചു ഫയർ സർവീസ് ഉദ്യോഗസ്ഥർ ചേർന്ന് ലിയുവിനെ പുറത്തെടുക്കുന്ന വിഡിയൊ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ‌

തങ്ങളെത്തുമ്പോൾ അരക്കെട്ടുവരെ കിണറിനുള്ളിലേക്കിറങ്ങി ഞെരുങ്ങി നിൽക്കുകയായിരുന്നു ലിയു എന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥർ. ലിയുവിനു മാനസികാസ്വാസ്ഥ്യമുണ്ടെന്നും കിണറിന്‍റെ മൂടിപ്പലകയിൽ നിന്നു ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നും വീട്ടുകാർ.


വാർത്തകൾ

Sign up for Newsletter



top