25
September 2020 - 6:23 pm IST

Download Our Mobile App

Flash News
Archives

Kerala

Gold Smuggling Case, Trivandrum Airport, Latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും  വന്‍ സ്വര്‍ണവേട്ട

Published:13 August 2020

ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി  വീണ്ടും സ്വർണക്കടത്ത്. ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്.

അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലും കസ്റ്റംസ് സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു.29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. മിശ്രിതമാക്കി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച 336 ഗ്രാം സ്വര്‍ണവും 230 ഗ്രാം സ്വര്‍ണമാലയുമാണ് പിടിച്ചത്. കേരളത്തിൽ സ്വർണകടത്ത് കൂടുന്നുവെന്ന് കസ്റ്റംസ്അധികൃതർ പറയുന്നു


വാർത്തകൾ

Sign up for Newsletter



top