29
September 2020 - 11:04 am IST

Download Our Mobile App

National

ram.jpg

രാമക്ഷേത്ര ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

Published:13 August 2020

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേത്ര പൂ​ജ ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട രാ​മ ക്ഷേ​ത്ര ട്ര​സ്റ്റ് അ​ധ്യ​ക്ഷ​ൻ മ​ഹ​ന്ദ് നൃ​ത്യാ ഗോ​പാ​ല്‍ ദാ​സി​ന് കൊവി​ഡ്.

ല​ഖ്നൗ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേത്ര ഭൂമിപൂ​ജ ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട രാ​മ ക്ഷേ​ത്ര ട്ര​സ്റ്റ് അ​ധ്യ​ക്ഷ​ൻ മ​ഹ​ന്ദ് നൃ​ത്യാ ഗോ​പാ​ല്‍ ദാ​സി​ന് കൊവി​ഡ്. വേ​ദി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യും മ​ഹ​ന്ദ് നൃ​ത്യ​യും ഉ​ള്‍​പ്പ​ടെ അ​ഞ്ച് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി​ബ​ന്‍ പ​ട്ടേ​ല്‍, ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭ​ഗ​ത് എ​ന്നി​വ​രാ​ണ് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ര്‍. നേ​ര​ത്തെ രാ​മ​ജ​ന്മ​ഭൂ​മി​യി​ൽ സു​ര​ക്ഷാ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൂ​ജാ​രി​മാ​ർ​ക്കും കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇപ്പോൾ മഥുരയിലാണ് നൃത്യ ഗോപാൽ ദാസ് ഉള്ളത്. പനിയുണ്ടായിരുന്ന നൃത്യ ഗോപാൽ ദാസിനെ പരിശോധിക്കാൻ ഒരു സംഘം ഡോക്റ്റർമാരെ അയയ്ക്കുകയായിരുന്നുവെന്നും അവർ പനിക്കു മരുന്നു നൽകിയെന്നും കൊവിഡ് ടെസ്റ്റ് പോസിറ്റീവായെന്നും മഥുര ജില്ലാ മജിസ്ട്രേറ്റ് സർവാഗ്യ രാം മിശ്ര അറിയിച്ചു. ചെറിയ ശ്വാസതടസവും അദ്ദേഹത്തിനുണ്ടെന്ന് മിശ്ര പറഞ്ഞു. എന്നാൽ, ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും മിശ്ര.

നൃത്യ ഗോപാൽ ദാസിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ക്രമീകരണങ്ങൾ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top