28
September 2020 - 7:51 am IST

Download Our Mobile App

Flash News
Archives

Kerala

MV Shreyams Kumar, LDF, UDF, Rajya Sabha By Election

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്: എം.വി.ശ്രേയാംസ്‌കുമാറും ലാൽ വർഗീസ് കൽപകവാടിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Published:13 August 2020

എല്‍ഡിഎഫ്  സ്ഥാനാര്‍ഥി  എം.വി.ശ്രേയാംസ്‌കുമാറും യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപകവാടിയുമാണ് 11 മണിയോടെ നേതാക്കൾക്കൊപ്പം നിയമസഭ മന്ദിരത്തിലെത്തി  നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

തിരുവനന്തപുരം: 24 ന് നടക്കുന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫ് -യുഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. എല്‍ഡിഎഫ്  സ്ഥാനാര്‍ഥി  എം.വി.ശ്രേയാംസ്‌കുമാറും യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപകവാടിയുമാണ് 11 മണിയോടെ നേതാക്കൾക്കൊപ്പം നിയമസഭ മന്ദിരത്തിലെത്തി  നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.റിട്ടേണിംഗ് ഓഫീസർ കൂടിയായ നിയമസഭാ സെക്രട്ടറി മുമ്പാകെ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ സാന്നിധ്യത്തിലായിരുന്നു 
പത്രിക സമർപ്പണം.

കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് സെക്രട്ടറി പത്രിക സ്വീകരിച്ചത്. നാമനിർദ്ദേശ പത്രികയും കെട്ടി വയ്ക്കുന്ന തുകയും ഉൾപ്പെടെ യു.വി. സ്കാൻ ചെയ്ത ശേഷമാണ് സ്വീകരിച്ചത്. ശ്രേയാംസ്കുമാറിനൊപ്പം  മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, സി.ദിവാകരൻ എംഎൽഎ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ എന്നിവരും യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം പ്രതി പക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി ജോസഫ് എംഎൽഎ തുടങ്ങിയവരും  ഒപ്പമുണ്ടായിരുന്നു.

ഞായറാഴ്ച തിരുവന്തപുരത്ത് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന നിര്‍വാഹക സമിതിയാണ് ശ്രേയാംസ്‌കുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അച്ഛൻ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണം മൂലം ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് അദ്ദേഹം മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി  ലാൽ വർഗീസ് കൽപകവാടി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റാണ്.


വാർത്തകൾ

Sign up for Newsletter



top