29
September 2020 - 9:46 am IST

Download Our Mobile App

National

kashmir

അതിർത്തി സംഘർഷം: സമാധാനം ഉറപ്പാക്കാൻ ഇന്ത്യ അനുകൂല സാഹചര്യമൊരുക്കണമെന്നു ചൈന

Published:13 August 2020

അതിർത്തിയിൽ സംഘർഷം കുറച്ചുകാലം കൂടി തുടരുമെന്ന് ഇന്ത്യ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും ചൈനീസ് എംബസി വക്താവ് ജി റോങ്. കിഴക്കൻ ലഡാഖിലെ ഗോഗ്ര,  പാംഗോങ് ത്സോ തടാകം എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ മടികാട്ടുന്നതിനിടെയാണ് എംബസി വക്താവിന്‍റെ പ്രസ്താവന.

ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യ അനുകൂല സാഹചര്യമൊരുക്കണമെന്നു ചൈന. അതിർത്തിയിൽ സംഘർഷം കുറച്ചുകാലം കൂടി തുടരുമെന്ന് ഇന്ത്യ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും ചൈനീസ് എംബസി വക്താവ് ജി റോങ്. കിഴക്കൻ ലഡാഖിലെ ഗോഗ്ര,  പാംഗോങ് ത്സോ തടാകം എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ മടികാട്ടുന്നതിനിടെയാണ് എംബസി വക്താവിന്‍റെ പ്രസ്താവന.

അതിർ‌ത്തിയിലെ സ്ഥിതി സങ്കീർണമാക്കുന്ന പ്രസ്താവനകൾ പാടില്ലെന്നും അവർ പറഞ്ഞു. സൈനിക പിന്മാറ്റം സംബന്ധിച്ചു കഴിഞ്ഞദിവസം കമാൻഡർമാർ നടത്തിയ ചർച്ചയിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ അവസാന സൈനിക പോസ്റ്റായ ദൗലത് ബെഗ് ഓൾഡിയോടു ചേർന്ന ദെപ്സാങ് സമതലത്തിൽ ഇപ്പോഴും ചൈനീസ് സേന തുടരുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top