25
September 2020 - 6:55 pm IST

Download Our Mobile App

Flash News
Archives

Special

bus-jcb

വെള്ളക്കെട്ടിൽ കുടുങ്ങി ബസ്, പരിഭ്രാന്തിയിലായി യാത്രക്കാർ; ഒടുവിൽ രക്ഷയ്ക്ക് ജെസിബിയെത്തി

Published:13 August 2020

രാജ്കോട്ടിൽ പാലത്തിന്‍റെ അടിയിൽ വെളളക്കെട്ടിൽ കുടുങ്ങിയ ബസാണ് ജെസിബി ഉപയോഗിച്ച് വലിച്ച് മാറ്റിയത്.

ന്യൂഡൽഹി: ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ കനത്തമഴയാണ് പെയ്യുന്നത്. വരും ദിവസങ്ങളിൽ ഡൽഹിയിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇപ്പോൾ തന്നെ ഗുജറാത്തിലെ പല താഴ്ന്ന പ്രദേശങ്ങളും വെളളത്തിനടിയിലായി. രാജ്കോട്ടിൽ വെളളക്കെട്ടിൽ കുടുങ്ങിയ ബസ് ജെസിബി ഉപയോഗിച്ച് കെട്ടിവലിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

രാജ്കോട്ടിൽ പാലത്തിന്‍റെ അടിയിൽ വെളളക്കെട്ടിൽ കുടുങ്ങിയ ബസാണ് ജെസിബി ഉപയോഗിച്ച് വലിച്ച് മാറ്റിയത്. ബസിന്‍റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങികിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നാട്ടുകാരും അധികൃതരും ചേർന്നാണ് ബസ് കെട്ടിവലിച്ച് മുകളിലേക്ക് കൊണ്ടുവന്നത്. ബസിൽ യാത്രക്കാരുണ്ടായിരുന്നു.

ബസ് വെളളക്കെട്ടിൽ കുടുങ്ങിയതോടെ യാത്രക്കാരും പരിഭ്രാന്തിയിലായി. ഉടനെ അധികൃതരും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഡൽഹിയിലും റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു.

courtesy: ani


വാർത്തകൾ

Sign up for Newsletter



top