25
September 2020 - 6:57 pm IST

Download Our Mobile App

Flash News
Archives

Bollywood

sradha

ആടൈ ഹിന്ദി പതിപ്പിൽ നായികയാകാൻ ശ്രദ്ധ കപൂർ

Published:13 August 2020

ആടൈയുടെ ഹിന്ദി പതിപ്പിനായി ശ്രദ്ധയെ സമീപിച്ചെന്നും അടുത്ത മാസത്തോടെ ഇക്കാര്യം ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിടുമെന്നുമാണ് വാർത്ത.

അമല പോൾ നായികയായെത്തി ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു ആടൈ. ഇപ്പോൾ ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിൽ ശ്രദ്ധ കപൂറാണ് നായികയായെത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ആടൈയുടെ ഹിന്ദി പതിപ്പിനായി ശ്രദ്ധയെ സമീപിച്ചെന്നും അടുത്ത മാസത്തോടെ ഇക്കാര്യം ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിടുമെന്നുമാണ് വാർത്ത.

ആടൈയുടെ സംവിധായകൻ രത്ന കുമാർ തന്നെയാണ് ഹിന്ദി റീമേക്ക് ഒരുക്കുന്ന വിവരം പുറത്തുവിട്ടത്. ചിത്രത്തിന്‍റെ നിർമാതാവ് അരുൺ പാണ്ഡ്യൻ ചിത്രത്തിന്‍റെ റീമേക്ക് അവകാശങ്ങൾ മുംബൈയിലെ ഒരു പ്രമുഖ പ്രൊഡക്ഷൻ ഹൗസിന് നൽകിയതായാണ് റിപ്പോർട്ടുകൾ.

മുൻപ് നടി കങ്കണ റണൗട്ടാണ് നായികയായെത്തുക എന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. തമിഴ്നാട്ടിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.


വാർത്തകൾ

Sign up for Newsletter



top