25
September 2020 - 7:23 pm IST

Download Our Mobile App

Flash News
Archives

National

Mangalore.jpg

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മംഗളൂരു വിമാനത്താവളത്തിൽ പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും

Published:13 August 2020

# സ്വന്തം ലേഖകൻ

യാത്രക്കാര്‍ക്ക് സജീവമായ ഇന്ത്യന്‍ ലോക്കല്‍ സിം ഉണ്ടായിരിക്കണമെന്ന് ഭരണകൂടം അറിയിച്ചു. പുതിയ സിം കാര്‍ഡുകളും വിമാനത്താവളത്തില്‍ ലഭ്യമാണ്. ആരോഗ്യ സേതു, ക്വാറന്‍റൈന്‍ വാച്ച്, ആപ്തമിത്ര എന്നീ മൂന്ന് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും രജിസ്റ്റര്‍ ചെയ്യുകയും സജീവമായി പ്രവേശിക്കുകയും വേണം.

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക. അന്താരാഷ്ട്ര യാത്രയ്ക്കായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ചില നിയമങ്ങളും നിയന്ത്രണങ്ങളും നിര്‍ബന്ധമാക്കി. യാത്രക്കാര്‍ക്ക് സജീവമായ ഇന്ത്യന്‍ ലോക്കല്‍ സിം ഉണ്ടായിരിക്കണമെന്ന് ഭരണകൂടം അറിയിച്ചു. പുതിയ സിം കാര്‍ഡുകളും വിമാനത്താവളത്തില്‍ ലഭ്യമാണ്. ആരോഗ്യ സേതു, ക്വാറന്‍റൈന്‍ വാച്ച്, ആപ്തമിത്ര എന്നീ മൂന്ന് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും രജിസ്റ്റര്‍ ചെയ്യുകയും സജീവമായി പ്രവേശിക്കുകയും വേണം.

യാത്രക്കാര്‍ അവരുടെ മൊബൈല്‍ ഫോണുകളും ഇന്‍റര്‍നെറ്റ് ഡാറ്റയും ഒരു ഇടവേളയുമില്ലാതെ തുടര്‍ച്ചയായി സൂക്ഷിക്കേണ്ടതുണ്ട്. 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍ കാലയളവില്‍ യാത്രക്കാരെ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാനുള്ള സൗകര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌കുകള്‍ ധരിക്കുകയും പതിവായി ശുചിത്വം പാലിക്കുകയും ചെയ്യണം.

വിമാനത്താവളത്തില്‍ നടത്തുന്ന പരിശോധനകള്‍ക്ക് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി യാത്രക്കാര്‍ സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. മേല്‍പ്പറഞ്ഞ ഏതെങ്കിലും വ്യവസ്ഥകളും ചട്ടങ്ങളും ഹോം ക്വാറന്‍റൈന്‍ നിയമങ്ങളും ലംഘിക്കുന്നത് ദുരന്തനിവാരണ നിയമം 2005ലെ സെക്ഷന്‍ 51 (ബി) പ്രകാരം ശിക്ഷാര്‍ഹമാണെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.


വാർത്തകൾ

Sign up for Newsletter



top