25
September 2020 - 7:23 pm IST

Download Our Mobile App

Flash News
Archives

National

RAPE.jpg

ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

Published:13 August 2020

കഴിഞ്ഞ 15 ദിവസമായി പീഡനത്തിനിരയായ പെൺകുട്ടിയുടെ അനുജത്തിയെ ഇയാൾ അറബി പഠിപ്പിക്കുന്നുണ്ട്

റായ്പൂർ: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ പൊലീസ് പിടിയിൽ. 25കാരനായ മദ്രസ അധ്യാപകനെയാണ് പൊലീസ് പിടിയിലയത്. ഛത്തീസ്ഗഢിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം.  കഴിഞ്ഞ 15 ദിവസമായി പീഡനത്തിനിരയായ പെൺകുട്ടിയുടെ അനുജത്തിയെ ഇയാൾ അറബി പഠിപ്പിക്കുന്നുണ്ട്. ശനിയാഴ്ച ഇയാൾ പെൺകുട്ടിയെയും പഠിപ്പിച്ചു. തുടർന്ന് ഞായറാഴ്ചയാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ ഇവിടെ നിന്ന് കടന്നു കളഞ്ഞു. തുടർന്ന് സംഭവത്തെ കുറിച്ച് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. വീട്ടുകാരുടെ പരാതിയിലാണ ്‌പൊലീസ് കേസെടുത്തത്. ഐപിസി 376, 506 എന്നീ വകുപ്പുകൾ പ്രകാരവും പോക്‌സോ വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിച്ച് വരികയാണെന്നും പൊലീസ്.
 


വാർത്തകൾ

Sign up for Newsletter



top