29
September 2020 - 9:27 am IST

Download Our Mobile App

Flash News
Archives

Kerala

virus two.jpg

വയനാട്ടിൽ 27 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു

Published:13 August 2020

ഇതുവരെ പരിശോധനയ്ക്ക് അയച്ച 30631 സാമ്പിളുകളിൽ 28608 പേരുടെ ഫലം ലഭിച്ചു. ഇതിൽ 27631 നെഗറ്റീവും 977 പൊസിറ്റീവുമാണ്

വയനാട്: വയനാട്ടിൽ  27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ചികിത്സയിലുണ്ടായിരുന്ന 30 പേർ രോഗമുക്തരായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു.ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 977 ആയി. ഇതിൽ 676 പേർ രോഗമുക്തരായി. മൂന്നു പേർ മരിച്ചു. നിലവിൽ 298 പേരാണ് ചികിത്സയിലുള്ളത്. 282 പേർ ജില്ലയിലും 16 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

പുതുതായി നിരീക്ഷണത്തിലായത് 246 പേരാണ്. 191 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2772 പേർ. 331 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ജില്ലയിൽ നിന്ന് ഇന്ന് 759 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 30631 സാമ്പിളുകളിൽ 28608 പേരുടെ ഫലം ലഭിച്ചു. ഇതിൽ 27631 നെഗറ്റീവും 977 പൊസിറ്റീവുമാണ്.
 


വാർത്തകൾ

Sign up for Newsletter



top