25
September 2020 - 7:36 pm IST

Download Our Mobile App

Flash News
Archives

Mollywood

omar

ആലിയയുടെ ട്രെയ്‌ലറിന് റെക്കോർഡ് ഡിസ്‌ലൈക്ക്; ട്രോൾ പങ്കുവച്ച് ഒമർ ലുലുവും

Published:13 August 2020

ഇതോടെ ആലിയ നായികയായെത്തുന്ന പുതിയ ചിത്രം സഡക് 2 ട്രെയ്‌ലറിനെതിരെയും സിനിമ പ്രേമികൾ രംഗത്തെത്തിയിരുന്നു. ട്രെയ്‌ലറിനെതിരെ ഡിസ്‌ലൈക്ക് ക്യാംപെയ്ൻ ശക്തമായിരിക്കുകയാണ് ഇപ്പോൾ.

നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണത്തോടെ ആലിയ ഭട്ടിനോടും മഹേഷ് ഭട്ടിനോടുമുള്ള ആളുകളുടെ ദേഷ്യം കൂടിയിരിക്കുകയാണ്. ഇതോടെ ആലിയ നായികയായെത്തുന്ന പുതിയ ചിത്രം സഡക് 2 ട്രെയ്‌ലറിനെതിരെയും സിനിമ പ്രേമികൾ രംഗത്തെത്തിയിരുന്നു. ട്രെയ്‌ലറിനെതിരെ ഡിസ്‌ലൈക്ക് ക്യാംപെയ്ൻ ശക്തമായിരിക്കുകയാണ് ഇപ്പോൾ. ഡിസ്‌ലൈക്കിന്‍റെ എണ്ണത്തിലൂടെ റെക്കോഡ് ഇട്ടിരിക്കുകയാണ് ട്രെയ്‌ലർ. ഇതിനോടകം 56 ലക്ഷം ഡിസ്‌ലൈക്കുകൾ ട്രെയ്‌ലറിന് ലഭിച്ചു.

അതേസമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് ഒരു ട്രോളാണ്. ഒമർ ലുലുവിന്‍റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന പാട്ടിന് ലഭിച്ച ഡിസ്‌ലൈക്കുമായി സഡക് 2 നെ ചേർത്താണ് ട്രോൾ. സഡക്ക് 2വിന്‍റെയും ഫ്രീക്ക് പെണ്ണിന്‍റെയും വിഡിയോയ്ക്ക് ലഭിച്ച ഡിസ്‌ലൈക്കുകൾ കാണിക്കുന്ന ട്രോൾ ചിത്രമാണ് ഒമർ ലുലു തന്‍റെ പേജിലൂടെ പങ്കുവച്ചത്. ചേട്ടാ ഇപ്പോഴാണ് ശ്രദ്ധിച്ചത്, ചേട്ടന്‍റെ പാട്ടിനും എന്‍റെ ട്രെയ്‌ലറിനും റെക്കോഡ് ഡിസ്‌ലൈക്കാണല്ലോ എന്നാണ് ആലിയയുടെ ഡയലോ​ഗ്.

ഈ ട്രോൾ പൊളി സാനം എന്ന അടിക്കുറിപ്പിലാണ് ഒമർ ലുലു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെൻഡങ്ങിൽ വന്നെങ്കിലും ഇതിന് ശക്തമായ ഡിസ്‌ലൈക്കാണ് നേരിട്ടത്. ചിത്രത്തിലെ നായിക പ്രിയ വാര്യരോടുള്ള അതൃപ്തിയിലാണ് ​ഗാനം ഡിസ്‌ലൈക്ക് ആക്രമണത്തിനിരയായത്.


വാർത്തകൾ

Sign up for Newsletter



top