25
September 2020 - 6:00 pm IST

Download Our Mobile App

Flash News
Archives

Mollywood

biju

അവരുടെ നോ മതി,​ തീർന്നു ഞങ്ങളുടെ ജീവിതം: ബിജു പപ്പന്‍

Published:13 August 2020

ചില മുൻനിര അഭിനേതാക്കളുടെ "നോ'യിൽ തീരാവുന്നതാണ് തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെന്ന് ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തിൽ ബിജു പപ്പന്‍ പറഞ്ഞു.

കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ വലയുകയാണെന്ന് നടൻ ബിജു പപ്പൻ. ചില മുൻനിര അഭിനേതാക്കളുടെ "നോ'യിൽ തീരാവുന്നതാണ് തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെന്ന് ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തിൽ ബിജു പപ്പന്‍ പറഞ്ഞു. സിനിമയിലെ അതിജീവനം എളുപ്പമല്ല. ഞാനിപ്പോൾ അമ്മയിലെ അം​ഗമായി 18 വർഷങ്ങൾ കഴിഞ്ഞു. അമ്മയിലെ അം​ഗങ്ങളിൽ പത്ത് ശതമാനത്തോളം പേർക്ക് മാത്രമേ കാര്യമായ വരുമാനമുള്ളൂ.

നായകനും നായികയ്ക്കും പ്രധാന താരങ്ങൾക്കും ഒഴികെ മറ്റുള്ളവർക്ക് കൃത്യമായി പൈസ ലഭിക്കുന്നുണ്ടോ എന്നൊന്നും ആരും അന്വേഷിക്കാറില്ല. പ്രധാനതാരങ്ങളുടെ പ്രതിഫലം കിട്ടിയില്ലെങ്കിൽ അവർ പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ എന്നെപ്പോലെയോ അനിൽ മുരളിയെപ്പോലെയോ ഉള്ളവർക്കൊപ്പം അങ്ങനെ ചെയ്യാൻ സാധിക്കില്ല.

സിനിമയിലെ വലിയ വലിയ ആർട്ടസിറ്റുകൾക്ക് ഞങ്ങളെപ്പോലുള്ളവരെ എപ്പോൾ വേണമെങ്കിലും മാറ്റാനാകും. "ഇവന്‍റെ മുഖം കണ്ടുമടുത്തു, ഇവൻ ആ വേഷം ചെയ്യേണ്ട' എന്ന് പറഞ്ഞാൽ ഞങ്ങളുടെ കഥ തീർന്നു. അങ്ങനെ പറയുന്നവർ ആലോചിക്കുന്നില്ല, അവരുടെ "നോ'യിൽ ഇല്ലാതാകുന്നത് ഞങ്ങളുടെ കുടുംബത്തിന് അഞ്ച് മാസത്തോളം ജീവിക്കാനുള്ള വരുമാനമാണെന്ന്- ബിജു പപ്പൻ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top