25
September 2020 - 6:38 pm IST

Download Our Mobile App

Flash News
Archives

Updates

Tiktok

ടി​ക് ടോ​ക്കി​ൽ റി​ല​യ​ൻ​സ് നി​ക്ഷേ​പം ന​ട​ത്തി​യേ​ക്കും

Published:13 August 2020

ടെ​ലി​കോം ഭീ​മ​നാ​യ ജി​യോ പ്ലാ​റ്റ്ഫോ​മി​ന്‍റെ മാ​തൃ​സ്ഥാ​പ​ന​മാ​യ റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡു​മാ​യി ബൈ​റ്റ്ഡാ​ന്‍സ് നേ​ര​ത്തെ ത​ന്നെ ചി​ല  ച​ര്‍ച്ച​ക​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്നെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

മും​ബൈ: ചൈ​ന വി​രു​ദ്ധ വി​കാ​രം മൂ​ലം ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍ത്ത​ന നി​രോ​ധ​നം വ​ന്ന ടി​ക് ടോ​ക്കി​ന് പു​ന​ര്‍ജ​ന്മ​മേ​കാ​ന്‍ മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സു​മാ​യി ച​ര്‍ച്ച ന​ട​ത്തു​ന്ന​താ​യി സൂ​ച​ന. എ​ന്നാ​ൽ റി​ല​യ​ന്‍സും  ടി​ക് ടോ​ക്കി​ന്‍റെ മാ​തൃ ക​മ്പ​നി​യാ​യ ബൈ​റ്റ്ഡാ​ന്‍സും സ​ഹ​ക​ര​ണ നീ​ക്ക​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ല്ല. അ​തേ​സ​മ​യം, ബൈ​റ്റ്ഡാ​ന്‍സ് പ്ലാ​റ്റ്ഫോ​മി​ല്‍ നി​ക്ഷേ​പി​ക്കാ​നു​ള്ള റി​ല​യ​ന്‍സി​ന്‍റെ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ചി​ല വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യ​താ​യി വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ടെ​ലി​കോം ഭീ​മ​നാ​യ ജി​യോ പ്ലാ​റ്റ്ഫോ​മി​ന്‍റെ മാ​തൃ​സ്ഥാ​പ​ന​മാ​യ റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡു​മാ​യി ബൈ​റ്റ്ഡാ​ന്‍സ് നേ​ര​ത്തെ ത​ന്നെ ചി​ല  ച​ര്‍ച്ച​ക​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്നെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. 200 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ള്‍ രാ​ജ്യ​ത്തു​ള്ള​പ്പോ​ഴാ​ണ് ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ മ​റ്റ് 58 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ക്കൊ​പ്പം രാ​ജ്യ​ത്ത് ടി​ക്ക് ടോ​ക്കി​നു നി​രോ​ധ​നം വ​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം റി​ല​യ​ന്‍സും ബൈ​റ്റ്ഡാ​ന്‍സും ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് സം​ഭാ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഇ​തു​വ​രെ ക​രാ​റി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തി​നി​ടെ, അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ടി​ക് ടോ​ക് മാ​തൃ ക​മ്പ​നി​യാ​യ ബൈ​റ്റ്ഡാ​ന്‍സ് ഇ​ന്ത്യ​യി​ലെ എ​ല്ലാ നി​യ​മ​ന പ്ര​ക്രി​യ​ക​ളും മ​ര​വി​പ്പി​ച്ചു. ക​മ്പ​നി​ക്ക് നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ 2000ഓ​ളം ജീ​വ​ന​ക്കാ​രു​ണ്ട്. നി​രോ​ധ​ന​ത്തി​നു ശേ​ഷം മ​റ്റ് ജോ​ലി​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ജീ​വ​ന​ക്കാ​ര്‍ ക​മ്പ​നി​യി​ല്‍ നി​ന്ന് പി​രി​ഞ്ഞു പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഔ​പ​ചാ​രി​ക പി​രി​ച്ചു​വി​ട​ലു​ക​ളൊ​ന്നും ക​മ്പ​നി​യി​ല്‍ ന​ട​ക്കു​ന്നി​ല്ല. സ്ഥി​തി സു​സ്ഥി​ര​മാ​ണെ​ന്ന് ക​മ്പ​നി ആ​ഭ്യ​ന്ത​ര ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം, ടി​ക് ടോ​ക് സി​ഇ​ഒ കെ​വി​ന്‍ മേ​യ​ര്‍, ഇ​ന്ത്യ​ന്‍ ടി​ക് ടോ​ക് ജീ​വ​ന​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് എ​ഴു​തി​യ ക​ത്തി​ല്‍ 2,000ത്തി​ല​ധി​കം വ​രു​ന്ന ജീ​വ​ന​ക്കാ​ര്‍ക്കും തൊ​ഴി​ല്‍ ഉ​റ​പ്പ് ന​ല്‍കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യു​ടെ മെ​യി​ന്‍ഫ്രെ​യി​മി​ല്‍ സ​ജീ​വ​മാ​യ പ​ങ്ക് തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.


വാർത്തകൾ

Sign up for Newsletter



top