Flash News
Archives

dhivya-suryadevara-appointed-first-female-cfo-general-motors

ദിവ്യ സൂര്യദേവര, ഇവൾ അമെരിക്കയിലെ ഇന്ത്യൻ അഭിമാനം

Published:14 June 2018

ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും ദിവ്യയ്ക്കു സ്വന്തം. ചെന്നൈ സ്വദേശി ദിവ്യ സൂര്യദേവര എന്ന 39 വയസുകാരിയാണ് ഇനി മുതൽ ജനറൽ മോട്ടോഴ്‌സ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുക

സ്ത്രീകൾക്ക് അഭിമാനമായി ദിവ്യ സൂര്യദേവര. ഇന്ത്യക്കാരിയായ ദിവ്യയാണിന്ന് അമെരിക്കയുടെ ഏറ്റവും വലിയ വാഹനനിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്‍റെ സിഎഫ്ഒ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും ദിവ്യയ്ക്കു സ്വന്തം. ചെന്നൈ സ്വദേശി ദിവ്യ സൂര്യദേവര എന്ന 39 വയസുകാരിയാണ് ഇനി മുതൽ ജനറൽ മോട്ടോഴ്‌സ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുക.

 സെപ്റ്റംബർ ഒന്നിന് ചക്ക് സ്റ്റീവെൻസ് വിരമിക്കുന്ന ഒഴിവിലേക്കാണ് ദിവ്യയെ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ കോർപറേറ്റ് ഫിനാൻസിന്‍റെ പ്രസിഡന്‍റാണ് ദിവ്യ. 2017 ജൂലൈയിലാണ് കോർപ്പറേറ്റീവ് ഫിനാൻസ് ജനറൽ മാനെജറിന്‍റെ വൈസ് പ്രസിഡന്‍റായി സ്ഥാനമേൽക്കുന്നത്. 

  ഒരു മോട്ടോർ വാഹന നിർമാണകമ്പനിയുടെ തലപ്പത്ത് വനിതകളെത്തുന്നതു അപൂർവാണ്. ഇതിന്‍റെ സിഇഒ യും സിഎഫ്ഒ യും സ്ത്രീകളാണെന്നുള്ളതാണ് ഞങ്ങളുടെ വലിയ പ്രത്യേകതയെന്നും കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ദിവ്യ ജനറൽ മോട്ടേഴ്‌സിനൊപ്പമുണ്ട്. പ്രമുഖ നടപടികളിലെല്ലാം സാക്ഷ്യം വഹിച്ചിട്ടുള്ളയാളാണ് ദിവ്യ.

 കമ്പനിയുടെ യൂറോപ്പിലെ ശാഖ ഓപ്പെൽ പിൻവലിച്ചതും സെൽഫ് ഡ്രൈവിങ്ങ് വാഹന നിർമാണ കമ്പനി ക്രൂയിസിനെ ഏറ്റെടുത്തതിലുമെല്ലാം ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ മാസം ജാപ്പനീസ് ടെക് ഭീമനായ സ്‌ഫോറ്റ്ബാങ്ക് ജനറൽ മോട്ടേഴ്‌സിൽ 2.25 ബില്യൺ ഇൻവെസ്റ്റ്മെന്‍റ് നടത്തിയിരുന്നു. ഈ പദ്ധതിയിൽ പ്രധാനപ്പെട്ട പങ്കാണ് ദിവ്യ നിർവഹിച്ചതെന്നു കമ്പനി വക്താവ് പറഞ്ഞു. 

 മദ്രാസ് സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദമെടുത്ത ദിവ്യ തന്‍റെ 22ാമത്തെ വയസിലാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് പോകുന്നത്. ബിരുദപഠനത്തിനുശേഷം 25ാമത്തെ വയസിൽ 2005 ൽ സാമ്പത്തിക വിദഗ്‌ധയായി സ്ഥാനമേറ്റു. 

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top