Subpage Banner
Subpage Banner
21
September 2018 - 3:15 pm IST
Flash News
Archives

Kerala

elamaram-jose-k-mani-binoy-elected-rajya-saba

എളമരം കരീമും ബിനോയ് വിശ്വവും ജോസ് കെ. മാണിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Published:14 June 2018

എളമരം കരീമും ബിനോയ് വിശ്വവും ജോസ് കെ. മാണിയും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: സിപിഎം സെക്രട്ടറിയേറ്റ് അംഗവും സിഐറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പി.ജെ. കുര്യന്‍ (കോണ്‍ഗ്രസ്), ജോയ് തോമസ് (കേരള കോണ്‍ഗ്രസ് (എം), സി.പി. നാരായണന്‍ (സിപിഎം) എന്നിവര്‍ വിരമിക്കുന്ന ഒഴിവിലാണ് ഇവര്‍ മൂന്ന് പേരും രാജ്യസഭയിലെത്തുന്നത്. 

  ആകെയുള്ള മൂന്ന് ഒഴിവിലേക്കും മൂന്ന് പേര്‍ മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുള്ളൂ എന്നതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെ തന്നെ മൂവരും രാജ്യസഭാ അംഗത്വം നേടുകയായിരുന്നു. പാർലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തില്‍ ഇവർ സത്യപ്രതിജ്ഞ ചെയ്യും. രാജ്യസഭയില്‍ ഒന്‍പത് സീറ്റുകളാണ് കേരളത്തിനുള്ളത്. അവശേഷിക്കുന്ന ആറ് സീറ്റുകളില്‍ ഇനി മൂന്നെണ്ണം 2021-ല്‍ ഒഴിവ് വരും.  കെ.കെ. രാഗേഷും വയലാര്‍ രവിയും പി.വി. അബ്ദുള്‍ വഹാബുമാണ് 2021 ഏപ്രിലില്‍ വിരമിക്കുന്നത്. എ.കെ.ആന്‍റണി, കെ.സോമപ്രസാദ്, എം.പി.വീരേന്ദ്രകുമാര്‍ എന്നിവര്‍ 2022 ഏപ്രിലില്‍ വിരമിക്കും.


വാർത്തകൾ

Sign up for Newsletter



top