Published:14 June 2018
തിരുവനന്തപുരം: സംസ്ഥാനത്ത് ഇസ്ലാം മത വിശ്വാസികൾ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. കോഴിക്കോടിനടുത്ത് ശവ്വാൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് നാളെ ചെറിയ പെരുന്നാളാണെന്ന് അറിയിച്ചത്. തെക്കൻ കേരളത്തിലും നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ്, വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുൽ ബുഷറ മൗലവി എന്നിവർ തിരുവനന്തപുരത്ത് അറിയിച്ചു.