രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
Published:17 August 2020
ചങ്ങനാശ്ശേരി: കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വളരുമെന്നു നാട്ടു ചൊല്ല് ഉണ്ടെങ്കിലും പത്തലു പോലെ നീണ്ടു പോവുന്ന നീളൻ ചേനത്തണ്ടാണ് ഇപ്പോൾ മാമ്മൂട്ടിന് കൗതുകമാകുന്നത്. മാമ്മൂട് അശ്വതി ഭവനിൽ ലാലൻ ജോസഫിൻ്റെ അടുക്കളത്തോട്ടത്തിൽ ആണ് 295 സെ.മീ ഉയരത്തിൽ ചേന തണ്ടു വളർന്നു നിൽക്കുന്നത് .രണ്ടാഴ്ച മുമ്പ് മാടപ്പള്ളി കൃഷി ഭവൻ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയപ്പോഴുള്ള അളവാണിത്. താങ്ങില്ലാതെ ദൃഢതയോടെ നിൽക്കുന്ന ചേനത്തണ്ട് ഇപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ്. 30 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം രണ്ട് വർഷം മുമ്പാണ് ലാലൻ നാട്ടിലെത്തിയത്.
കൃഷിയോടു താൽപര്യം തോന്നി വീടിനു ചുറ്റും തയ്യാറാക്കിയ അടുക്കളത്തോട്ടത്തിൽ നട്ട ചേനയാണ് ഇപ്പോൾ കൗതുകമായി വളർന്നു പൊങ്ങിയത്. ആറ് മാസത്തെ വളർച്ചയാണ് ചേന തണ്ടിന് ഉള്ളത് . മാടപ്പള്ളി കൃഷി ഓഫീസർ ടി.കെ ജ്യോതി, എസ്.കെ ഷൈനി, വാർഡ് മെമ്പർ ആൻസി ജോസഫ് എന്നിവർ സ്ഥലത്തെത്തി ചേന തണ്ടിൻ്റെ നീളം അളന്നു. ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ചേനയുടെ അളവെടുത്ത് ഫോട്ടോയും വീഡിയോയും അയച്ചു നൽകിയിട്ടുണ്ട്. കൃഷി തോട്ടത്തിലെ കൗതുക കാഴ്ചയിൽ ലാലൻ ജോസഫും ഭാര്യ മണി ജോസഫും ആഹ്ളാദത്തിലാണ്. തുടർന്നും കൃഷി ചെയ്യുമെന്നും ഇവർ പറഞ്ഞു. മാടപ്പള്ളി കൃഷി ഭവനിൽ നിന്നും ലഭിച്ച വളവും ജൈവവളവുമാണ് ചേനയ്ക്ക് ഇട്ടത്. സെപ്റ്റംബർ അവസാനത്തോടെ വിളവ് എടുക്കാൻ കഴിയുമെന്നും ലാലൻ പറഞ്ഞു