Subpage Banner
Subpage Banner
21
September 2018 - 2:55 pm IST
Flash News
Archives

Kerala

adgp-police-daughter

പൊലീസുകാരനെ മർദിച്ച സംഭവം, എഡിജിപിയുടെ മകൾക്കെതിരേ കേസെടുത്തു

Published:14 June 2018

ബറ്റാലിയൻ എഡിജിപി സുദേഷ് കുമാറിന്‍റെ മകളായ സ്നിഗ്‌ദയ്ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

അതേസമയം, എഡിജിപിയുടെ മകൾ നൽകിയ പരാതിയിൽ പൊലീസ് ഡ്രൈവർക്കെതിരേയും കേസെടുക്കും.

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ എഡിജിപി‍യുടെ മകൾക്കെതിരേ കേസെടുത്തു. ബറ്റാലിയൻ എഡിജിപി സുദേഷ് കുമാറിന്‍റെ മകളായ സ്നിഗ്‌ദയ്ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവയ്ക്കുള്ള വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സ്നിഗ്‌ദയുടെ പരാതിയിൽ‌ എഡിജിപി‍യുടെ ഔദ്യോഗിക വാഹനത്തിന്‍റെ ഡ്രൈവറായ ഗവാസ്കർക്കെതിരേയും കേസെടുക്കും.

വ്യാഴാഴ്ച രാവിലെ എഡിജിപിയുടെ മകളും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയം വാഹനത്തിലിരുന്ന് മകള്‍ ചീത്തവിളിച്ചു. ഇതിനെ എതിര്‍ത്ത് വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നിലിടിച്ചെന്നാണ് ഗവാസ്കറുടെ പരാതി. 

അതേസമയം, എഡിജിപിയുടെ മകള്‍ സ്നിഗ്‌ദ നൽകിയ പരാതിയിലും കേസെടുക്കും. ഡ്രൈവര്‍ ഗവാസ്കര്‍ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു സ്നിഗ്‌ദ പരാതി നൽകിയിരുന്നത്. ഇവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.


വാർത്തകൾ

Sign up for Newsletter



top