Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
22
January 2022 - 2:21 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Decor

toilet.jpg

ഗ്ലാസുകൾ കൊണ്ട് ചുവരുകൾ; ടോക്കിയോയിൽ പൊതുശൗചാലയങ്ങൾ ഇങ്ങനെയാകാൻ കാരണമിതാണ്!

Published:18 August 2020

സിയാൻ, പച്ച, നീല, മഞ്ഞ, പിങ്ക് തുടങ്ങിയ നിറങ്ങളിലെ ഗ്ലാസുകൾ കൊണ്ട് ചുറ്റപ്പെട്ട മൂന്ന് യൂണിറ്റുകളാണ് ഓരോ ശൗചാലയത്തിനുമുള്ളത്.

പൊതുശൗചാലയങ്ങൾ ഉപയോഗിക്കാൻ പൊതുവേ എല്ലാവർക്കും മടിയാണ്. മിക്കയിടങ്ങളിലും അവിടുത്തെ വൃത്തിഹീനമായ സാഹചര്യമാണ് ആളുകളെ പൊതുശൗചാലയങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് അകറ്റുന്നത്. എന്നാൽ ജപ്പാനിലെ പുതിയ പൊതുശൗചാലയങ്ങളെക്കുറിച്ചാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

പല നിറങ്ങളിലുള്ള ചായം പൂശിയ സുതാര്യമായ ഗ്ലാസു കൊണ്ട് നിർമിച്ചിരിക്കുന്ന പൊതുശൗചാലയങ്ങളാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. പൊതുശൗചാലയങ്ങൾ ഉപയോഗിക്കാനുള്ള ആളുകളുടെ ആശങ്കയും മടിയും കുറയ്ക്കാനാണ് നിപ്പോൺ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ടോക്കിയോ ടോയ്‌ലെറ്റ് പ്രൊജക്ട് തയാറാക്കിയത്.

ടോക്കിയോയിലെ ഏറ്റവും തിരക്കേറിയ പ്രദേശമായ സിബുയയിലെ 17 പൊതുശൗചാലയങ്ങൾ മോടിപിടിപ്പിക്കുകയെന്നതായിരുന്നു പ്രൊജക്‌ട്. 16 ആർക്കിടെക്‌ടുകളാണ് പ്രൊജക്‌ടിന് പിന്നിൽ പ്രവർത്തിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പ്രിട്സ്കർ പ്രൈസ് വിന്നറായ ആർക്കിടെക്‌ട് ഷിഗേരു ബനിന്‍റെ രൂപകൽപ്പനയാണ്.

രണ്ടിടങ്ങളിലാണ് സുതാര്യമായ ഗ്ലാസുകൾ കൊണ്ടുള്ള ശുചിമുറി രൂപകൽപ്പന ചെയ്തത്. സിയാൻ, പച്ച, നീല, മഞ്ഞ, പിങ്ക് തുടങ്ങിയ നിറങ്ങളിലെ ഗ്ലാസുകൾ കൊണ്ട് ചുറ്റപ്പെട്ട മൂന്ന് യൂണിറ്റുകളാണ് ഓരോ ശൗചാലയത്തിനുമുള്ളത്.

സുതാര്യമായ ചുവരുകൾ കൊണ്ടുവന്നതിനും ഒരു കാരണമുണ്ട്. പ്രവേശിക്കുന്നതിന് മുൻപ് അകത്തെ വൃത്തിയുടെ കാര്യം മനസിലാക്കാനാണിത്. എന്നാൽ ചുവരുകൾ സുതാര്യമാണെന്ന കാര്യത്തിൽ പേടി വേണ്ട. അകത്ത് പ്രവേശിച്ച് വാതിൽ ലോക്ക് ചെയ്യുന്നതോടെ ഗ്ലാസ് ചുവരുകൾ അതാര്യമാകും. രാത്രിയിൽ അവ മനോഹരമായ വിളക്കുകൾ പോലെ പ്രകാശിക്കുമെന്നും നിപ്പോൺ ഫൗണ്ടേഷൻ പറയുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top