01
October 2020 - 9:33 pm IST

Download Our Mobile App

Flash News
Archives

Gulf

uae

ഇസ്രയേൽ- യുഎഇ ബന്ധം: ഇരു രാജ്യങ്ങൾക്കും നേട്ടം, ഇന്ത്യയ്ക്കും അവസരം

Published:30 August 2020

ഗൾഫ് മേഖലയിൽ ഇന്ത്യയ്ക്കും പുതിയ അവസരങ്ങൾ ഇതു തുറക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഎഇയും ഇസ്രയേലുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. ഈ ബന്ധം ഉപയോഗിച്ച് ഗൾഫിലെ ഇസ്രേലി പങ്കാളിത്തത്തിന്‍റെ നേട്ടങ്ങൾ ഇന്ത്യയ്ക്കും ഉപയോഗിക്കാനാവും.

ദുബായ്: ഇ​​​സ്ര​​​യേ​​​ൽ ബ​​​ഹി​​​ഷ്ക​​​ര​​​ണം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​വ​​​സാ​​​നി​​​പ്പിക്കാനുള്ള യുഎഇയുടെ ചരിത്രപരമായ തീരുമാനം ഇരു രാജ്യങ്ങൾക്കും സാമ്പത്തിക മേഖലയിൽ വലിയ അവസരങ്ങളാണു സൃഷ്ടിക്കുകയെന്നു വിദഗ്ധർ. ഗൾഫ് മേഖലയിൽ ഇന്ത്യയ്ക്കും പുതിയ അവസരങ്ങൾ ഇതു തുറക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഎഇയും ഇസ്രയേലുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. ഈ ബന്ധം ഉപയോഗിച്ച് ഗൾഫിലെ ഇസ്രേലി പങ്കാളിത്തത്തിന്‍റെ നേട്ടങ്ങൾ ഇന്ത്യയ്ക്കും ഉപയോഗിക്കാനാവും.

മേഖലാ സുരക്ഷയിൽ ഇന്ത്യയുടെ സ്വാധീനം വർ​​​ധിപ്പിക്കാനും ഇതുപകരിക്കും. നിരവധി ഇന്ത്യക്കാർ യുഎഇയിലെ ബിസിനസ് രംഗവുമായി ബന്ധപ്പെട്ടു നിൽക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടേതടക്കം ഇസ്രേലി പങ്കാളിത്തത്തിന്‍റെ ആനുകൂല്യം ഇവർക്കെല്ലാം നേട്ടമാവും. 

ഒമാൻ, ബഹറിൻ, ഈജിപ്റ്റ്, ജോർദാൻ തുടങ്ങിയ അറബി രാജ്യങ്ങൾ യുഎഇ- ഇസ്രയേൽ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കൂടുതൽ അറബി രാജ്യങ്ങൾ യുഎഇയുടെ പാതയിൽ എത്തുമെന്ന പ്രതീക്ഷയാണ് ഇതു നൽകുന്നത്. അതോടെ പങ്കാളിത്ത വികസനത്തിന് കൂടുതൽ വിശാലമായ പ്ലാറ്റ് ഫോം ഒരുങ്ങുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സൗഹൃദത്തിനു മധ്യസ്ഥത വഹിച്ച അമെരിക്കയ്ക്കും പലവിധത്തിൽ നേട്ടമാവും ഈ പുത്തൻ സൗഹൃദ ബന്ധം. 

ഇസ്രയേലിനെതിരേ 1972ൽ ഏർപ്പെടുത്തിയ ബഹിഷ്കരണ നിയമം റദ്ദാക്കുന്ന ഉത്തരവ് യു​​​എ​​​ഇ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ഷെ​​​യ്ഖ് ഖാ​​​ലി​​​ഫ ബി​​​ൻ സ​​​യീ​​​ദ് അ​​​ൽ നഹിയാനാണ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രിക്കുന്നത്. ഇ​​​സ്രേ​​​ലി​​​ക​​​ൾ​​​ക്ക് യു​​​എ​​​ഇ​​​യി​​​ൽ ബി​​​സി​​​ന​​​സ് ന​​​ട​​​ത്താ​​​നും ഇ​​​സ്രേ​​​ലു​​​മാ​​​യി വ്യാ​​​പാ​​​ര​​​ത്തി​​​നും എ​​​ല്ലാം ഇ​​​നി അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​കും. 

ചി​​​ല ഇ​​​സ്രേ​​​ലി ക​​​മ്പ​​​നി​​​ക​​​ൾ ഇ​​​പ്പോ​​​ൾ ത​​​ന്നെ യു​​​എ​​​ഇ​​​യു​​​മാ​​​യി ക​​​രാ​​​റു​​​ക​​​ൾ ഒ​​​പ്പു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം, ബാ​​​ങ്കി​​​ങ്, ഫൈ​​​നാ​​​ൻ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സം​​​യു​​​ക്ത സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കും ശ്ര​​​മം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ദു​​​ബാ​​​യ് അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം, ദു​​​ബാ​​​യ് അ​​​ന്താ​​​രാ​​​ഷ്ട്ര ഫൈ​​​നാ​​​ൻ​​​ഷ്യ​​​ൽ സെ​​​ന്‍റ​​​ർ, അ​​​വി​​​ടു​​​ത്തെ സ്വ​​​ർ​​​ണ വി​​​പ​​​ണി, ഡ​​​യ​​​മ​​​ണ്ട് വ്യാ​​​പാ​​​രം തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലൊ​​​ക്കെ ഇ​​​സ്ര​​​യേ​​​ലി​​​നു താ​​​ത്പ​​​ര്യ​​​മു​​​ണ്ട്. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളി​​​ൽ യു​​​എ​​​ഇ​​​യി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യ​​​മു​​​ണ്ട്. ചി​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​ലെ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​മു​​​ണ്ട്.

എ​​​മി​​​റേ​​​റ്റു​​​ക​​​ളു​​​ടെ ഫെ​​​ഡ​​​റേ​​​ഷ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ യു​​​എ​​​ഇ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ 1972ലാ​​​ണ് ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ൾ വി​​​ല​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് യുഎഇ ഇ​​​റ​​​ക്കി​​​യ​​​ത്. പ​​​ല​​​സ്തീ​​​ന് സ്വ​​​ത​​​ന്ത്ര രാ​​​ജ്യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന ഇ​​​സ്ര​​​യേ​​​ലി​​​നോ​​​ടു​​​ള്ള അ​​​റ​​​ബി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പൊ​​​തു​​​വാ​​​യ സ​​​മീ​​​പ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധം സ്ഥാ​​​പി​​​ക്കു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ രാ​​​ജ്യ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ യു​​​എ​​​ഇ. ഈ​​​ജി​​​പ്റ്റും ജോ​​​ർ​​​ദാ​​​നു​​​മാ​​​ണ് ആ​​​ദ്യം ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി ബ​​​ന്ധ​​​ത്തി​​​ലാ​​​യ​​​ത്.


വാർത്തകൾ

Sign up for Newsletter



top