01
October 2020 - 9:35 pm IST

Download Our Mobile App

Flash News
Archives

Comment

aravind-kejririwal

മഹാബലി ആണ് ഞങ്ങടെ ഹീറോ; കേജ്‌രിവാളിന് പൊങ്കാലയിട്ട് മലയാളികൾ

Published:30 August 2020

ഇപ്പ്രാവശ്യം പുള്ളി പാതാളത്തീന്നു വരുമ്പോ ഞാൻ പറഞ്ഞുകൊടുക്കുന്നുണ്ട്..

ന്യൂഡൽഹി: വാമന ജയന്തി ആശംസകൾ അറിയിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ. മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനന്‍റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു. വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരത്തിന്‍റെ ജന്മവാർഷിക ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. മഹാവിഷ്ണുവിന്‍റെ അനുഗ്രഹം നിങ്ങൾക്കെല്ലാം ഉണ്ടാകട്ടെ എന്നായിരുന്നു കേജ്‌രിവാളിന്‍റെ പോസ്റ്റ്. എന്നാൽ തങ്ങൾ ഓണമാണ് ആഘോഷിക്കുന്നതെന്നായിരുന്നു മലയാളികളുടെ കമന്‍റ്.

മഹാബലിയാണ് തങ്ങളുടെ ഹീറോയെന്നും കമന്‍റുകളുണ്ട്. നാല് വർഷം മുൻപ് അമിത് ഷാ പങ്കുവച്ച അതേ ചിത്രമാണ് ഇത്തവണ കേജ്‌രിവാൾ പങ്കുവച്ചിരിക്കുന്നത്. ഓണം വാമനജയന്തിയാണെന്ന സംഘപരിവാർ പ്രചാരണങ്ങൾക്ക് പിന്നാലെയായിരുന്നു അമിത് ഷാ അന്ന് വാമന ജയന്തി ആശംസിച്ചത്. 

ചില കമന്‍റുകൾ ഇങ്ങനെ...
* വാമനന്മാരുടെയല്ല അസുരന്മാരുടെ നാടാണ്. മഹാബലിയാണ് ഹീറോ
* നല്ലൊരു രാജാവിനെ ചവിട്ടി പാതാളത്തിൽ ഇട്ടതും പോരാ ഇപ്പോൾ അതിനെ സമർത്ഥിക്കാൻ ശ്രമിക്കുകയാണോ അരവിന്ദ് ജി .ഈ പോസ്റ്റിന്‍റെ അവസാനം അനുഗ്രഹം എന്ന് കണ്ടു അസുരൻ ആയത് കൊണ്ട് മാത്രമാണ് മഹാബലിയെ വാമനൻ ചവിട്ടി പാതാളത്തിൽ ഇട്ടതു ഇതാണോ അങ്ങ് ഉദ്ദേശിച്ച അനുഗ്രഹം .
* ഞങ്ങടെ മാവേലിയെ ചവിട്ടി താഴ്ത്തിയവന് ജയ് വിളിക്കുന്നോ? മാവേലി കീ ജയ്.. ഇപ്പ്രാവശ്യം പുള്ളി പാതാളത്തീന്നു വരുമ്പോ ഞാൻ പറഞ്ഞുകൊടുക്കുന്നുണ്ട്..


വാർത്തകൾ

Sign up for Newsletter



top