01
October 2020 - 9:23 pm IST

Download Our Mobile App

Flash News
Archives

Religious

church

മണർകാട് പള്ളിയിലെ എട്ടു നോമ്പാചരണം ഇന്ന് മുതൽ

Published:01 September 2020

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ ഇല്ലാതെ ചടങ്ങുകൾ മാത്രമായി നടത്തുന്ന പെരുന്നാളിൽ ലക്ഷക്കണക്കിനു വിശ്വാസികൾ വീട്ടിലിരുന്നു പങ്കാളികളാകും. 

കോട്ടയം: മണർകാട്  വിശുദ്ധ മർത്തമറിയം സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടു നോമ്പാചരണം ഇന്ന് മുതൽ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ ഇല്ലാതെ ചടങ്ങുകൾ മാത്രമായി നടത്തുന്ന പെരുന്നാളിൽ ലക്ഷക്കണക്കിനു വിശ്വാസികൾ ഭവനങ്ങളിലിരുന്ന് പങ്കാളികളാകും. ഇന്ന് വൈകിട്ട്  4.30നാണ് കൊടി ഉയർത്തൽ.

1 മുതൽ 8 വരെ തീയതികളിൽ സഭയിലെ മെത്രാപ്പോലീത്താമാരുടെ മുഖ്യകാർമിത്വത്തിൽ രാവിലെ 8ന് പ്രഭാത നമസ്കാരവും 9 മണിക്ക് വി.മൂന്നിന്മേൽ കുർബ്ബാനയും നടക്കും.

സെപ്റ്റംബർ 1: തോമസ് മാർ തീമോത്തിയോസ്,

സെപ്റ്റംബർ 2: സഖറിയാസ് മാർ പീലക്സിനോസ്

സെപ്റ്റംബർ 3: തോമസ് മാർ അലക്സന്ത്രയോസ്

സെപ്റ്റംബർ 4:
സഖറിയാസ് മാർ പോളിക്കാർപ്പോസ്

സെപ്റ്റംബർ 5:
ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്

സെപ്റ്റംബർ 6:
ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്

സെപ്റ്റംബർ 7: ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമൻ ബാവ

സെപ്റ്റംബർ 8: ഐസക്ക് മാർ ഒസ്താത്തിയോസ്

സെപ്റ്റംബർ 6 ന് 2ന് കുരിശുപള്ളികളിലേക്കുള്ള റാസ. സെപ്റ്റംബർ 7 ന് 11 ന് ദൈവ മാതാവിൻ്റെയും, ഉണ്ണിയേശുവിൻ്റെയും ഛായാചിത്രം ദർശനത്തിനായി ചരിത്രപ്രസിദ്ധമായ നട തുറക്കൽ നടക്കും.

സെപ്റ്റംബർ 14 ന്
നട അടയ്ക്കൽ പൗലോസ് മാർ ഐറേനിയോസ് നിർവഹിക്കും.


വാർത്തകൾ

Sign up for Newsletter



top