01
October 2020 - 9:28 pm IST

Download Our Mobile App

Flash News
Archives

Wellness

bee-poison-can-be-used-as-medicine-for-breast-cancer

സ്തനാർബുദ ചികിത്സയ്ക്ക് തേനീച്ചയുടെ വിഷം; പ്രതീക്ഷയോടെ വൈദ്യശാസ്ത്ര ലോകം

Published:03 September 2020

അ​തീ​വ ഗു​രു​ത​ര​മാ​യ സ്ത​നാ​ർ​ബു​ദ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കാ​ൻ തേ​നീ​ച്ച​ക​ളു​ടെ വി​ഷ​ത്തി​നാ​കു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. പ​ശ്ചി​മ ഓ​സ്ട്രേ​ലി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഹാ​രി​പെ​ർ​ക്കി​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ലെ ഡോ. ​സി​യ​റ ഡ​ഫി​യു​ടേ​താ​ണ് സ്ത​നാ​ർ​ബു​ദ ചി​കി​ത്സ​യി​ൽ പ്ര​തീ​ക്ഷ പ​ക​രു​ന്ന ഗ​വേ​ഷ​ണം

പെ​ർ​ത്ത്: അ​തീ​വ ഗു​രു​ത​ര​മാ​യ സ്ത​നാ​ർ​ബു​ദ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കാ​ൻ തേ​നീ​ച്ച​ക​ളു​ടെ വി​ഷ​ത്തി​നാ​കു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. പ​ശ്ചി​മ ഓ​സ്ട്രേ​ലി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഹാ​രി​പെ​ർ​ക്കി​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ലെ ഡോ. ​സി​യ​റ ഡ​ഫി​യു​ടേ​താ​ണ് സ്ത​നാ​ർ​ബു​ദ ചി​കി​ത്സ​യി​ൽ പ്ര​തീ​ക്ഷ പ​ക​രു​ന്ന ഗ​വേ​ഷ​ണം. ശ​രീ​ര​ത്തി​ലെ രോ​ഗം ബാ​ധി​ക്കാ​ത്ത കോ​ശ​ങ്ങ​ൾ​ക്കു നാ​ശ​മു​ണ്ടാ​ക്കാ​തെ ത​ന്നെ അ​ർ​ബു​ദ​കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കാ​ൻ തേ​നീ​ച്ച വി​ഷ​ത്തി​നാ​കു​മെ​ന്നു നേ​ച്ച​ർ പ്രി​സി​ഷ​ൻ ഓ​ങ്കോ​ള​ജി​യെ​ന്ന മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

പ്ര​തീ​ക്ഷ​യും സ​ന്തോ​ഷ​വും ന​ൽ​കു​ന്ന​താ​ണു പ​ഠ​ന​മെ​ന്നും കൂ​ടു​ത​ൽ ഗ​വേ​ഷ​ണം ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ​മെ​ന്നു​മാ​ണു വൈ​ദ്യ​ശാ​സ്ത്ര ലോ​ക​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. സ്ത​നാ​ർ​ബു​ദ ബാ​ധി​ത​രി​ൽ 10-15 ശ​ത​മാ​നം വ​രു​ന്ന രോ​ഗി​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ട്രി​പ്പി​ൾ നെ​ഗ​റ്റി​വ് ബ്രെ​സ്റ്റ് ക്യാ​ൻ​സ​ർ എ​ന്ന മാ​ര​ക​മാ​യ വി​ഭാ​ഗ​ത്തി​നാ​ണ് തേ​നീ​ച്ച വി​ഷം ഫ​ല​പ്ര​ദ​മെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ ചി​കി​ത്സ കൊ​ണ്ട് തേ​നീ​ച്ച വി​ഷം ക്യാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നു ഡോ. ​സി​യ​റ. സ​മീ​പ​ത്തെ മ​റ്റു കോ​ശ​ങ്ങ​ളെ​യൊ​ന്നും വി​ഷം ബാ​ധി​ച്ച​തു​മി​ല്ല. 

ഇം​ഗ്ല​ണ്ട്, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 312 തേ​നീ​ച്ച​ക്കൂ​ടു​ക​ളു​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രീ​ക്ഷ​ണം. തേ​നീ​ച്ച വി​ഷ​ത്തി​ലെ മെ​ലി​റ്റി​ൻ എ​ന്ന പ​ദാ​ർ​ഥ​മാ​ണ് ക്യാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തെ​ന്നും ഇ​ത് കൃ​ത്രി​മ​മാ​യി നി​ർ​മി​ക്കാ​നാ​വു​മെ​ന്നും ഡോ. ​സി​യ​റ. പ്ര​യോ​ഗി​ച്ച് 20 മി​നി​റ്റി​നു​ള്ളി​ൽ മെ​ലി​റ്റി​ൻ ട്രി​പ്പി​ൾ നെ​ഗ​റ്റി​വ്, എ​ച്ച്ഇ​ആ​ർ2 ക്യാ​ൻ​സ​ർ കോ​ശ​ങ്ങ​ളു​ടെ പെ​രു​കാ​നു​ള്ള സ​ന്ദേ​ശ​ങ്ങ​ളെ ത​ട​യും. പി​ന്നീ​ട് ക്യാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കും. സ​ന്ദേ​ശ വി​നി​മ​യം ത​ട​യു​ന്ന​താ​ണ് വ​ലി​യ നേ​ട്ട​മെ​ന്നും ഡോ. ​സി​യ​റ പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top