01
October 2020 - 10:49 pm IST

Download Our Mobile App

Flash News
Archives

Hollywood

dwayne

നടൻ ഡ്വെയ്ൻ ജോൺസണും കുടുംബത്തിനും കൊവിഡ്

Published:03 September 2020

താരത്തിനും ഭാ​ര്യ​യ്ക്കും ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​മാ​ണു രോഗബാധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാം വിഡി​യോ​യി​ലൂ​ടെ ഡ്വെ​യ്ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്.

ലോ​സ് ആ​ഞ്ച​ൽ​സ്: ഹോ​ളി​വു​ഡ് ന​ടനും നിർമാതാവുമായ ഡ്വെ​യ്ൻ ജോ​ണ്‍​സ​ണും കു​ടും​ബ​ത്തി​നും കൊവി​ഡ്. താരത്തിനും ഭാ​ര്യ​യ്ക്കും ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​മാ​ണു രോഗബാധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാം വിഡി​യോ​യി​ലൂ​ടെ ഡ്വെ​യ്ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്. ഇ​പ്പോ​ൾ കൊവി​ഡ് മു​ക്ത​രാ​യ​താ​യും താ​രം വ്യ​ക്ത​മാ​ക്കി. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട സ​മ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​നും കു​ടും​ബ​വും ക​ട​ന്നു​പോ​യ​തെ​ന്ന് താ​രം വ്യക്തമാക്കി. 

കു​ട്ടി​ക​ൾ​ക്ക് കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും ത​നി​ക്കും ഭാ​ര്യ​യ്ക്കും ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​താ​യി ഡ്വെ​യ്ൻ പറയുന്നു. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ കൃ​ത്യ​മാ​യ ജാ​ഗ്ര​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും ത​നി​ക്കും കു​ടും​ബ​ത്തി​നും രോഗബാധ സ്ഥിരീകരിച്ചു. മാ​സ്ക് ധ​രി​ച്ചും സാമൂഹിക അകലം പാ​ലി​ച്ചും കൊവി​ഡി​നെ​തി​രേ ജാഗ്രതപാലിക്കണമെന്നും അ​ദ്ദേ​ഹം ആ​രാ​ധ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


വാർത്തകൾ

Sign up for Newslettertop