25
October 2020 - 5:16 pm IST

Download Our Mobile App

Wellness

lungs-fluid-care-technology-developed-by-sree-chitra-thirunal-institute-for-medical-science

ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ന്‍ സം​വി​ധാ​ന​വു​മാ​യി ശ്രീ​ചി​ത്ര

Published:04 September 2020

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​രു​ടെ ശ്വ​സ​ന നാ​ളി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന സ്ര​വ​ങ്ങ​ള്‍ അ​ത​തു​സ​മ​യം നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ശ്രീ​ചി​ത്ര തി​രു​നാ​ള്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഗ​വേ​ഷ​ക​ര്‍ വി​ക​സി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​രു​ടെ ശ്വ​സ​ന നാ​ളി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന സ്ര​വ​ങ്ങ​ള്‍ അ​ത​തു​സ​മ​യം നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ശ്രീ​ചി​ത്ര തി​രു​നാ​ള്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഗ​വേ​ഷ​ക​ര്‍ വി​ക​സി​പ്പി​ച്ചു.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലും വാ​ര്‍ഡു​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള ഈ ​സം​വി​ധാ​ന​ത്തി​ന് സ​ക്ഷ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ ഘ​ടി​പ്പി​ക്കാ​നു​ള്ള അ​ണു​നാ​ശി​നി അ​ട​ങ്ങി​യി​ട്ടു​ള്ള ദ്ര​വ ആ​ഗി​ര​ണ​ശേ​ഷി​യോ​ട് കൂ​ടി​യ ബാ​ഗു​ക​ളാ​ണ് ശ്രീ​ചി​ത്ര നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. "അ​ക്രി​ലോ​സോ​ര്‍ബ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ബാ​ഗി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്ന സ്ര​വ​ങ്ങ​ള്‍ ഖ​രാ​വ​സ്ഥ​യി​ല്‍ എ​ത്തു​ന്ന​തി​നാ​ല്‍ സു​ര​ക്ഷി​ത​മാ​യി സാ​ധാ​ര​ണ ജൈ​വ​മാ​ലി​ന്യ നി​ര്‍മാ​ർ​ജ​ന രീ​തി വ​ഴി ന​ശി​പ്പി​ക്കാം.
ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ല്‍ നി​ന്നു​ള്ള സ്ര​വ​ങ്ങ​ള്‍ കു​പ്പി​ക​ളി​ല്‍ ശേ​ഖ​രി​ച്ച് അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ഒ​ഴു​ക്കി ക​ള​യു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ രീ​തി.

മി​ക​ച്ച അ​ണു​ന​ശീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​പ​ക്ഷം ഈ ​പ്ര​ക്രി​യ​യ്ക്കി​ടെ അ​ണു​ബാ​ധ​യേ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​ക​ളി​ലും പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന താ​ത്കാ​ലി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തു​മൂ​ല​മു​ള്ള സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​തി​ന്മ​ട​ങ്ങ് വ​ര്‍ദ്ധി​ക്കു​ന്നു. "അ​ക്രി​ലോ​സോ​ര്‍ബ്' അ​ണു​ബാ​ധ​യു​ള്ള സ്ര​വ​ങ്ങ​ളെ അ​ണു​വി​മു​ക്തി വ​രു​ത്തി ഖ​രാ​വ​സ്ഥ​യി​ലാ​ക്കി സു​ര​ക്ഷി​ത​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക് വി​ധേ​യ​മാ​യി ഇ​വ​യു​ടെ സു​ര​ക്ഷ​യും കാ​ര്യ​ക്ഷ​മ​ത​യും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. അ​ക്രി​ലോ​സോ​ര്‍ബ് സ്ര​വ​നി​ര്‍മാ​ർ​ജ​ന ബാ​ഗു​ക​ളു​ടെ രൂ​പ​ക​ല്‍പ്പ​ന​ക്ക് പേ​റ്റ​ന്‍റി​ന് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തു.

ഡോ. ​മ​ഞ്ജു, ഡോ. ​മ​നോ​ജ് കോ​മ​ത്ത്, ഡോ. ​ആ​ശാ കി​ഷോ​ർ, ഡോ. ​അ​ജ​യ് പ്ര​സാ​ദ് ഹൃ​ഷി എ​ന്നി​വ​ര​ട​ങ്ങി​യ ഗ​വേ​ഷ​ക സം​ഘ​മാ​ണ് "അ​ക്രി​ലോ​സോ​ര്‍ബ്' യാ​ഥാ​ര്‍ത്ഥ്യ​മാ​ക്കി​യ​ത്. അ​ക്രി​ലോ​സോ​ര്‍ബ് ബാ​ഗു​ക​ളു​ടെ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ർ​മാ​ണ​ത്തി​ന് റോം​സ​ണ്‍സ് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് സ​ര്‍ജി​ക്ക​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡു​മാ​യി ക​രാ​ര്‍ ആ​യി​ക്ക​ഴി​ഞ്ഞു. ഇ​രു​ന്നൂ​റി​ല​ധി​കം ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ വി​പ​ണി​യി​ല്‍ മു​ന്‍പ​ന്തി​യി​ലു​ള്ള ആ​ഗോ​ള സ്ഥാ​പ​ന​മാ​ണ് ആ​ഗ്ര ആ​സ്ഥാ​ന​മാ​യി അ​ര​നൂ​റ്റാ​ണ്ടു​കാ​ല​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന റോം​സ​ണ്‍സ്. 65 രാ​ജ്യ​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ള്ള ക​മ്പ​നി​യു​ടെ ഒ​ട്ടു​മി​ക്ക ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ക്കും ഐ​എ​സ്ഒ, സി​ഇ ഗു​ണ​മേ​ന്മാ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. 500 മി​ല്ലീ​ലി​റ്റ​ര്‍ സ്ര​വം ആ​ഗി​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന അ​ക്രി​ലോ​സോ​ര്‍ബ് ബാ​ഗ് 100 രൂ​പ​യി​ല്‍ താ​ഴെ വി​ല​യ്ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ശ്രീ​ചി​ത്ര അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top