01
October 2020 - 10:49 pm IST

Download Our Mobile App

Flash News
Archives

Gulf

Kuwait Foreigners, Dismissal

അറുപത് വയസ് പൂര്‍ത്തിയായവരടക്കം 68000 വിദേശികളെ പിരിച്ചുവിടാന്‍ കുവൈത്ത് നടപടി തുടങ്ങി

Published:04 September 2020

അടുത്ത വര്‍ഷം ആദ്യം ഈ വിഭാഗക്കിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതും പെര്‍മിറ്റ് മാറ്റവും വിലക്കാനുള്ള തീരുമാനം നടപ്പാക്കുകയാണ്.

കുവൈത്ത് : അറുപത് വയസ് പൂര്‍ത്തിയായതും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുമുള്ളവരുമായ 68000 വിദേശികളെ പിരിച്ചുവിടാന്‍ കുവൈത്ത് നടപടി തുടങ്ങി. ഇതിനായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഡാറ്റാബേസ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചു.

അടുത്ത വര്‍ഷം ആദ്യം ഈ വിഭാഗക്കിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതും പെര്‍മിറ്റ് മാറ്റവും വിലക്കാനുള്ള തീരുമാനം നടപ്പാക്കുകയാണ്. 59 വയസ് പൂര്‍ത്തിയായവും 60 ല്‍ കൂടുതല്‍ പ്രായമുള്ളവരുമായ ഹൈസ്‌കൂള്‍ ഡിപ്ലോമയും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ള 68318 വിദേശ തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്


വാർത്തകൾ

Sign up for Newsletter



top