01
October 2020 - 9:21 pm IST

Download Our Mobile App

Flash News
Archives

Gadget

Nokia 5.3, Android Phones, Nokia Mobiles

നോക്കിയ 5.3 വില്‍പ്പന ആരംഭിച്ചു

Published:04 September 2020

നോക്കിയ 5.3 വാങ്ങുന്ന ജിയോ വരിക്കാര്‍ക്ക് 349 രൂപ പ്ലാനില്‍ 4,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. ജിയോയില്‍നിന്ന് 2,000 രൂപ തല്‍ക്ഷണ ക്യാഷ്ബാക്കും പങ്കാളികളില്‍നിന്ന് 2,000 രൂപ വൗച്ചറുകളും ഉള്‍പ്പെടുന്നു.

കൊച്ചി: നോക്കിയ 5.3 ഫോണുകളുടെ വില്‍പ്പന ഓണ്‍ലൈനില്‍ ആരംഭിച്ചു. നോക്കിയ.കോം/ഫോണ്‍സ്, ആമസോണ്‍. ഇന്‍ എന്നിവയില്‍ ഈ മോഡലുകള്‍ ലഭ്യമാണ്. 4ജിബി/64ജിബിക്ക് 13,999 രൂപയും 6ജിബി/64ജിബിക്ക് 15,499 രൂപയുമാണു വില. സിയാന്‍, സാന്‍ഡ്, ചാര്‍കോള്‍ നിറങ്ങളില്‍ ലഭ്യം. നോക്കിയ 5.3 വാങ്ങുന്ന ജിയോ വരിക്കാര്‍ക്ക് 349 രൂപ പ്ലാനില്‍ 4,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. ജിയോയില്‍നിന്ന് 2,000 രൂപ തല്‍ക്ഷണ ക്യാഷ്ബാക്കും പങ്കാളികളില്‍നിന്ന് 2,000 രൂപ വൗച്ചറുകളും ഉള്‍പ്പെടുന്നു.

എഐ പവേര്‍ഡ് ക്വാഡ് ക്യാമറയുള്ള നോക്കിയ 5.3ല്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6.55 ഇഞ്ച് മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്.  രണ്ട ്ദിവസത്തെ ബാറ്ററി ആയുസെന്ന സവിശേഷതയുണ്ട്. മങ്ങിയ വെളിച്ചത്തില്‍പോലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എഐ ക്വാഡ് ക്യാമറ സഹായിക്കുന്നു. വിശാലമായ മനോഹര ഷോട്ടുകള്‍ പകര്‍ത്താന്‍ വൈഡ്ആംഗിള്‍  മാക്രോലെന്‍സുകള്‍ സഹായിക്കുന്നു. ഫോണിന്റെ 6.55 ഇഞ്ച് സ്‌ക്രീന്‍ ഗെയിമുകള്‍ക്കും ദൃശ്യങ്ങള്‍ക്കും ചാരുതയേറ്റുന്നു. ആന്‍ഡ്രൊയ്ഡ് 10 ഉപയോഗിച്ചിരിക്കുന്ന ഫോണില്‍ 4000 എംഎഎച്ച് ബാറ്ററിയുടെ സാന്നിധ്യമുണ്ട്.


വാർത്തകൾ

Sign up for Newsletter



top